PLANT A PLANT -PONGAMIA PINNATA -ത്വക്-രോഗങ്ങള്‍ക്ക് ഉങ്ങ്
ത്വക്-രോഗങ്ങള്‍ | സോറിയാസിസ് | താരന്‍ | വ്രണങ്ങള്‍ | കുഷ്ഠം | അര്‍ശസ്സ് | ഉദരകൃമികള്‍ | ശോഫം, ഒടിവ്
https://www.facebook.com/photo.php?fbid=1041309889222909&set=a.623341901019712.1073741828.100000317225112&type=3&theater
Suresh Anthavasi
"PLANT A PLANT -PONGAMIA PINNATA - ഉങ്ങ്"ത്വക്-രോഗങ്ങള്‍ | സോറിയാസിസ് | താരന്‍ | വ്രണങ്ങള്‍ | കുഷ്ഠം | അര്‍ശസ്സ് | ഉദരകൃമികള്‍ | ശോഫം, ഒടിവ്
https://www.facebook.com/photo.php?fbid=1041309889222909&set=a.623341901019712.1073741828.100000317225112&type=3&theater
കേരളത്തില്‍ അങ്ങോളമിങ്ങോളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഉങ്ങ്. ഉങ്ങ്, പുങ്ക്, പുങ്ങ്, പൊങ്ങ് തുടങ്ങി പല ദേശങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്നു. സാമൂഹ്യവനവല്‍ക്കരണത്തിന്‍റെ ഭാഗമായി ഈ മരം മിക്കവാറും റോഡുകളുടെ വശങ്ങളില്‍ തണല്‍മരങ്ങളായി വെച്ചു പിടിപ്പിച്ചിട്ടുണ്ട് പല സ്ഥലങ്ങളിലും. ഒട്ടനവധി രോഗങ്ങള്‍ക്ക് സിദ്ധൌഷധമാണ് ഉങ്ങ്. ഇലയും, വേരും, തൊലിയും, കുരുവും, കുരുവില്‍ നിന്ന് എടുക്കുന്ന എണ്ണയും ഒക്കെ ഔഷധങ്ങളായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഉങ്ങ് ത്വക്-രോഗങ്ങളിലും വ്രണങ്ങളിലും അതീവഫലപ്രദമായ ഒരു ഔഷധമാണ്. രക്തശുദ്ധി ഉണ്ടാകാനും, തൊലിയില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍ മാറാനും ഉങ്ങ് നല്ലതാണ്.
ഉങ്ങിന്‍റെ ഇല വെളിച്ചെണ്ണയില്‍ സൂര്യസ്ഫുടം ചെയ്തെടുക്കുന്ന തൈലം സോറിയാസിസ് മാറാന്‍ സഹായകമാണ്. ഇല ചെറുതായി അരിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണയില്‍ ഇട്ട് സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കിയെടുക്കണം.
ഉങ്ങിന്‍റെ തളിരില അര്‍ശസ്സില്‍ വളരെ ഫലപ്രദമാണ്. ചെറുതായി അറിഞ്ഞ തളിരിലയോടൊപ്പം ചെറുതായി അറിഞ്ഞ ചെറിയ ഉള്ളിയും തിരുമ്മിയ തേങ്ങയും ചേര്‍ത്ത് തോരന്‍ വെച്ച് ആഹാരമായി നിത്യം കഴിച്ചാല്‍ അര്‍ശസ്സ് (പൈല്‍സ്) വളരെ വേഗം സുഖപ്പെടും.
വളരെയേറെ വിഷമിപ്പിക്കുന്ന രോഗമായ ഹെര്‍ണിയയില്‍ ഔഷധങ്ങള്‍ കഴിക്കുന്നതോടോപ്പം ഉങ്ങിന്‍റെ തൊലി പൊളിച്ചെടുത്ത് അരപ്പട്ട കെട്ടുന്നത് വളരെ ആശ്വാസം തരും.
ഉങ്ങിന്‍റെ കുരുവില്‍ നിന്നും എടുക്കുന്ന എണ്ണ ത്വക്-രോഗങ്ങളില്‍ അതീവ ഫലപ്രദമാണ്. ലേപനം ചെയ്യുക മാത്രമേ വേണ്ടൂ. ത്വക്-രോഗങ്ങള്‍ ശമിക്കും.
ഉങ്ങിന്‍റെ ഇലയുടെ സ്വരസം ഉദരകൃമികളെ ശമിപ്പിക്കും. ഇല ഇടിച്ചു പിഴിഞ്ഞ നീര് കുടിച്ചാല്‍ വയറ്റിലെ കൃമികള്‍ നശിക്കും.
ഉങ്ങിന്‍റെ എണ്ണ സമം വെളിച്ചെണ്ണ ചേര്‍ത്ത് തലയില്‍ തേച്ചാല്‍ താരന്‍ ശമിക്കും. ഉങ്ങിന്‍റെ ഇലയിട്ടു സൂര്യസ്ഫുടം ചെയ്ത വെളിച്ചെണ്ണയും താരന്‍ മാറാന്‍ നല്ലതാണ്.
ഉങ്ങിന്‍റെ കുരു ചതച്ച് കുഷ്ഠവ്രണങ്ങളില്‍ വെച്ചു കെട്ടിയാല്‍ വ്രണങ്ങള്‍ ശമിക്കും.
വളരെ പഴകിയ അഴുകിയ വ്രണങ്ങളില്‍ ഉങ്ങിന്‍റെ വേര് ഇടിച്ചുപിഴിഞ്ഞെടുത്ത നീരില്‍ വേപ്പിന്‍റെ ഇലയും, കരിനൊച്ചിയിലയും അരച്ചുചേര്‍ത്തു പൂശിയാല്‍ വ്രണം കരിയും. തുടരെത്തുടരെ പൂശണം.
ഉങ്ങിന്‍റെ ഇലയും ചെത്തിക്കൊടുവേലിക്കിഴങ്ങും ഇന്തുപ്പ് ചേര്‍ത്തരച്ചു മോരില്‍ കലക്കി കഴിക്കുന്നത് കുഷ്ഠരോഗത്തില്‍ അതീവഫലപ്രദമാണ്.
ഉങ്ങിന്‍റെ പട്ടയിട്ടു വെളിച്ചെണ്ണ കാച്ചിത്തേച്ചാല്‍ അഭിഘാതജന്യമായ ശോഫങ്ങളും ഒടിവും ശമിക്കും.
ഔഷധമായി ഉപയോഗിക്കുന്നതോടോപ്പം ഉങ്ങിന് മറ്റു പല വ്യാവസായിക പ്രയോജനങ്ങളും ഉണ്ട്. കര്‍ണ്ണാടകയില്‍ ഗ്രാമീണര്‍ ഉങ്ങിന്‍റെ കുരുവില്‍ നിന്ന് എടുക്കുന്ന എണ്ണ വിളക്കു കത്തിക്കാന്‍ ഉപയോഗിക്കാറുണ്ട്. ഉങ്ങിന്‍റെ എണ്ണ ബയോഡീസല്‍ ആയി പല രംഗത്തും ഉപയോഗിക്കപ്പെടുന്നു. ഉങ്ങിന്‍റെ കുരുവില്‍ നിന്ന് എണ്ണ എടുത്ത ശേഷമുള്ള പിണ്ണാക്ക് ബയോ-ഗ്യാസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
മരങ്ങള്‍ വെച്ചു പിടിപ്പിക്കുക. പ്രതേകിച്ച് ഒരു ഗുണവും തരാത്ത, എന്നാല്‍ "പണി" തരുന്ന വിദേശവൃക്ഷങ്ങള്‍ മുറിച്ചു കളഞ്ഞ് നാടിന്‍റെ സ്വന്തം ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിക്കാം നമുക്ക്. ഇനി മരങ്ങള്‍ വെയ്ക്കുമ്പോള്‍ ഉങ്ങിനും ഒരല്‍പം ഇടം കൊടുക്കാം. ത്വക്-രോഗങ്ങള്‍ അലട്ടുമ്പോള്‍ Steroid കലര്‍ന്ന രാസക്രീമുകളുടെ സഹായം തേടാതെ രോഗമുക്തി തരാന്‍ ഈ സസ്യദേവത നമ്മെ സഹായിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ