പ്രകൃതി നമുക്ക് കനിഞ്ഞു നല്‍കിയ വിറ്റാമിനുകളാണ്‍ മുരിങ്ങയിലയും,
മുരിങ്ങക്കായും. ഒരു കപ്പ് മുരിങ്ങയിലയുടെ നീരില്‍ ഒമ്പതു
കോഴിമുട്ടയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ, ആറ്
ഓറഞ്ചില്‍നിന്നുംലഭിക്കുന്ന വൈറ്റമിന്‍ ബി , മൂന്നുകിലോ
കോഴിയിറച്ചിയിലുള്‍ക്കൊള്ളുന്ന കാത്സ്യം എന്നിവയാണുള്ളത്, എന്നു മാത്രമല്ല
മുരിങ്ങയിലയില്‍ വേണ്ടത്ര പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.കാര്യമായ
പരിചരണമൊന്നുംനല്‍കാതെ തന്നെ ആര്‍ക്കും മുരിങ്ങയെ വീട്ടു തൊടിയില്‍
വളര്‍ത്താവുന്നതാണ്‍്. ഡ്രംസ്റ്റിക്ക് എന്ന് ഇംഗ്ലീഷിലും, "ശിഗ്രു" എന്ന്സംസ്കൃതത്തിലും അറിയപ്പെടുന്ന മുരിങ്ങ "മോറിന്‍ഗേസി" എന്ന സസ്യ കുലത്തിലെ അംഗമാണ്
ഒരു ടീസ്പൂണ്‍ നെയ്യില്‍ല്‍ കുറച്ചു മുരിങ്ങയില ചേര്‍ത്ത് വേവിച്ച് കുട്ടികള്‍ക്ക് കൊടുത്തു ശീലമാക്കുന്നത് നല്ലൊരുടോണിക്കിന്റെ ഫലം ചെയ്യും. രക്തസമ്മര്‍ദ്ദം കുറഞ്ഞു കിട്ടുന്നതിന്‍് മുരിങ്ങയില നൂറുഗ്രാം വീതം പാകം ചെയ്ത് ദിവസേന മൂന്നു നേരം കഴിക്കുകയും ഉപ്പു വര്‍ജിക്കുകയും ചെയ്താല്‍ മതി. ഹൃദയം, കരള്‍, വൃക്കകള്‍ തുടങ്ങിയവയ്ക്ക് തകരാറുള്ളവര്‍ ഓരോ ടീസ്പൂണ്‍ മുരിങ്ങയില നീരും , കാരറ്റു നീരും കലര്‍ത്തിക്കുടിക്കുന്നത് ഗുണപ്രദമാണ്‍്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അതിദാഹം, മലബന്ധം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ക്കും ഇതു പ്രയോജനപ്രദമാണ്
മുരിങ്ങയില വേവിച്ച് നാളികേരം ചിരകിച്ചേര്‍ത്ത് പതിവായി ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ മുലപ്പാല്‍ കുറഞ്ഞ സ്ത്രീകള്‍ക്ക് ധാരാളം മുലപ്പാല്‍ ഉണ്ടാകും.15 മില്ലിലിറ്റര്‍ മുരിങ്ങയില നീരും 5 മില്ലിലിറ്റര്‍ തേനും ചേര്‍ത്ത് ദിവസവും കഴിച്ചു വന്നാല്‍ തിമിര രോഗബാധയെ തടയാന്‍ സാധിക്കും. അഥവാ കണ്ണില്‍ തിമിരം ഉണ്ടായവരാണെങ്കില്‍ ഈ ചികിത്സ തിമിര വളര്‍ച്ചയെ നിയന്ത്രിക്കും.
വിറ്റാമിന്‍ എ , വിറ്റാമിന്‍ സി , ഇരുമ്പ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് മുരിങ്ങയിലയും, മുരിങ്ങപ്പൂവും. ഗര്‍ഭിണികളും ,മുലയൂട്ടുന്ന അമ്മമാരും നിത്യാഹാരത്തില്‍ മുരിങ്ങയില ഉള്‍പ്പെടുത്തിയാല്‍ അവരുടെ ശരീരത്തിന്‍് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതാണ്.
ഒരു ടീസ്പൂണ്‍ മുരിങ്ങയിലനീരില്‍ അല്‍പം ഉപ്പും ചേര്‍ത്തു കുടിച്ചാല്‍ ഗ്യാസിന്റെ ഉപദ്രവം കുറഞ്ഞു കിട്ടും.
മുരിങ്ങമരത്തിന്റെ പുറം തൊലിയിട്ടു കാച്ചിയ എണ്ണ ഓരോ വീട്ടിലും സൂക്ഷിക്കുന്നത് എന്തു കൊണ്ടും നല്ലതാണ്, ചീന്തിയെടുത്ത പുറംതൊലി രണ്ടു പിടിയോളമെടുത്ത് 250 ഗ്രാം വെളിച്ചെണ്ണയിലോ നല്ലെണ്ണയിലോ ഇട്ട് അവ ബ്രൌണ്‍ നിറത്തിലാകുന്നതുവരെ ചൂടാക്കുക. ഇത് നന്നായി തണുത്തതിനു ശേഷം അരിച്ചെടുത്തു കുപ്പിയിലാക്കി സൂക്ഷിക്കുക. ഈ എണ്ണ അല്‍പ്പമെടുത്ത് കുറച്ചു വെളിച്ചെണ്ണയില്‍ കലര്‍ത്തി തലയോട്ടിയില്‍ തേയ്ക്കുന്നത് മുടി കൊഴിച്ചില്‍ തടയും.. വെളിച്ചെണ്ണ ചേര്‍ക്കാതെ ഈ കാച്ചിയ എണ്ണമാത്രമെടുത്ത് കൈകാല്‍ സന്ധികളില്‍ തേയ്ക്കുകയാണെങ്കില്‍ വാതം കാരണമുണ്ടാകാവുന്ന വേദനയ്ക്ക് ആശ്വാസം ലഭിക്കും.
ഉണക്കിയെടുത്ത മുരിങ്ങയില കന്നുകാലിത്തീറ്റയായും ഉപയോഗിക്കാവുന്നതാണ്‍്.,മുരിങ്ങപ്പൂവും പോഷക മേന്മയാല്‍ ഏറെ സമ്പന്നമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ