11/16/2015

പ്രമേഹം

പ്രമേഹം | DIABETES
തുടക്കത്തിലാണെങ്കില്‍ മുക്കുറ്റി അരച്ചു നെല്ലിക്കാവലുപ്പത്തില്‍ പാലില്‍ കഴിച്ചാല്‍ വളരെപ്പെട്ടന്നു ശമിക്കും. ദിവസം മൂന്നു നേരം കഴിച്ചാല്‍ പെട്ടന്നു കുറയും. എത്ര മാരകമായ പ്രമേഹവും മുടങ്ങാതെ കഴിച്ചാല്‍ മുക്കുറ്റി കൊണ്ടു മാറും.
മുക്കുറ്റി സര്‍വ്വരോഗസംഹാരിയാണ്. മഴക്കാലത്തു മാത്രമേ മുക്കുറ്റി സുലഭമായി കിട്ടുകയുള്ളൂ. മഞ്ഞുകാലം വന്നാല്‍ കിട്ടുകയില്ല. സീസണില്‍ വേരോടെ പറിച്ചെടുത്ത് മോദകമായോ, ഗുളമായോ ഉണ്ടാക്കിവെച്ചാല്‍ എന്നും മുടങ്ങാതെ കഴിക്കാം.
തയ്യാറാക്കുന്ന വിധം:
മുക്കുറ്റി സമൂലം പറിച്ചെടുത്ത്, വെണ്ണ പോലെ അരച്ചെടുത്തത് ഒരു കിലോഗ്രാം മൂന്നു കിലോഗ്രാം കരുപ്പട്ടി (തെങ്ങിന്‍ കള്ളു വറ്റിച്ചെടുത്ത ചക്കര) ചേര്‍ത്ത് പാവാക്കി അരിച്ചെടുത്ത് ഒരു തേങ്ങാ പിഴിഞ്ഞെടുത്ത പാലും ചേര്‍ത്ത് അടുപ്പത്തുവെച്ച് നല്ലതുപോലെ ഇളക്കി വറ്റിക്കുക. ഉരുട്ടി എടുക്കാവുന്ന പരുവത്തില്‍ ഉരുട്ടി ഗുളമായോ, പൊടിയായി ഉപയോഗിക്കാവുന്ന മോദകപ്പരുവത്തിലോ വാങ്ങി വെയ്ക്കുക.
ദിവസവും ഓരോ സ്പൂണ്‍ വീതം ആഹാരത്തിനു മുമ്പ് മൂന്നുനേരം കഴിക്കുന്നതോടൊപ്പം കൃത്യമായ പഥ്യം നോക്കിയാല്‍ പ്രമേഹം വളരെ വേഗം മാറും.
ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രോഗികള്‍ക്കും ഈ ഔഷധം നിത്യം കഴിക്കാം. പതിനഞ്ചു ദിവസത്തില്‍ ഒരിക്കല്‍ ഷുഗര്‍ ടെസ്റ്റ്‌ ചെയ്യണം. ഷുഗര്‍ ലെവല്‍ കുറയുന്നതനുസരിച്ചു ഇന്‍സുലില്‍ കുറച്ചുകൊണ്ടുവന്നു പൂര്‍ണ്ണമായും നിര്‍ത്താന്‍ സാധിക്കും.
ഈ മരുന്നു കഴിക്കുമ്പോള്‍ പരിപ്പ്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, മധുരപദാര്‍ത്ഥങ്ങള്‍, കടല, വന്‍പയര്‍, പച്ചക്കറികളുടെ കൂട്ടത്തില്‍ ഏത്തക്കായ് മുതലായവ ഉപയോഗിക്കാന്‍ പാടില്ല. എത്തക്കായുടെ തൊലി ഉപയോഗിക്കാം.
താമരക്കിഴങ്ങ്‌, ആമ്പല്‍ക്കിഴങ്ങ്‌ എന്നിവ പ്രമേഹം പെട്ടന്നു മാറാന്‍ സഹായകമാണ്. വെള്ളത്തിനടിയില്‍ ആമ്പലിന്‍റെയും താമരയുടെയും ചുവട്ടില്‍ നിന്നും പറിച്ചെടുത്ത് കറി വെച്ചു കഴിക്കാം.
ഞാവല്‍പ്പഴവും അതിന്‍റെ വിത്തും പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. പൂച്ചക്കുട്ടിക്കായും അതിന്‍റെ വിത്തും പ്രേമേഹത്തിനുള്ള അപൂര്‍വ്വ ഔഷധങ്ങളില്‍ ഒന്നാണ്.
https://urmponline.wordpress.com/2015/09/25/270-dg-diabetes/
www.arogyajeevanam.org

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1