മിനിറ്റിൽ 20 തവണയും ദിവസം 12000 തവണയും തുമ്മുന്ന പെൺകുട്ടി
ടെക്‌സാസ്:
ഒരു മിനിറ്റിൽ 20 തവണ തുമ്മുന്ന ഒരു പെൺകുട്ടി ഡോക്‌ടർമാരെ കുഴക്കുകയാണ്.
അമേരിക്കയിലെ ടെക്‌സാസ് സ്വദേശിയായ കാറ്റലിൻ തോൺലിയാണ് ഇങ്ങനെ തുടർച്ചയായി
തുമ്മുന്നത്. ഒരു ദിവസം ഏകദേശം 12000 തവണ കാറ്റലിൻ തുമ്മും. 12 വയസുള്ള
കാറ്റലിൻ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.നിരന്തരം വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവിയ്ക്കുന്നതായും ഭക്ഷണം കഴിയ്ക്കാൻ ബുദ്ധിമുട്ട് അനുഭവിയ്ക്കുന്നതായും കാറ്റലിൻ പറയുന്നു. ക്ലാരിനറ്റ് വായിയ്ക്കാനും സംഗീതം കേൾക്കാനും കാറ്റലിൻ ഏറെ ഇഷ്ടപ്പെടുന്നു. ഒരു ക്ലാരിനറ്റ് വായനയ്ക്ക് ശേഷമാണ് കാറ്റലിന് ഈ അവസ്ഥ ഉണ്ടായത്. എന്നാൽ സാധാരണ അലർജി മാത്രമാണെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. അമിത സമ്മർദ്ദങ്ങളായിരിയ്ക്കാം കുട്ടിയുടെ വിചിത്രമായ ബുദ്ധിമുട്ടിന് കാരണമെന്ന് ഡോക്‌ടർമാർ കരുതുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ