കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു

കല്ലമ്പലം: മണമ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ രണ്ട് വീട്ടുവളപ്പുകളിലെ കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു.
കവലയൂര്‍ അമ്മന്‍നടയ്ക്ക് സമീപം പ്രകാശ് ഭവനില്‍ അയ്യപ്പന്‍ ആചാരിയുടേയും സമീപ വീടായ കുറ്റി മാവിന്‍ വീട്ടില്‍ ലളിതാഭായി അമ്മയുടേയും വീട്ടുവളപ്പിലെ കിണറുകളാണ് ഇടിഞ്ഞത്.
കവലയൂര്‍ അമ്മന്‍നടയ്ക്ക് സമീപം പ്രകാശ് ഭവനില്‍ അയ്യപ്പന്‍ ആചാരിയുടേയും സമീപ വീടായ കുറ്റി മാവിന്‍ വീട്ടില്‍ ലളിതാഭായി അമ്മയുടേയും വീട്ടുവളപ്പിലെ കിണറുകളാണ് ഇടിഞ്ഞത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30ന് ആയിരുന്നു കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നത്. മൂന്ന് ദിവസം മുന്‍പ് ഇരു കിണറുകളിലും തിരയിളക്കം അനുഭവപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ