ബോസ്റ്റൺ:
രണ്ട് കോളേജ് ബിരുദമുണ്ട്, പറഞ്ഞിട്ടെന്താ വോട്ടിടാൻ പറ്റില്ല. വിമാനം
പറത്തും, പക്ഷേ കാറോടിക്കാൻ ലൈസൻസില്ല. മേൽ പറഞ്ഞതിനൊക്കെ 18 വയസ്
തികയണമത്രേ. അമേരിക്കയിലെ നിയമവും തന്റെ അസാധാരണ ശേഷികളും
പൊരുത്തപ്പെടാത്തതിൽ രോഷാകുലനാണ് 17കാരൻ മോഷേ കൈ കവാലിൻ. കാലിഫോർണിയയിലെ
സാൻ ഗബ്രിയേലിൽ താമസിക്കുന്ന കവാലിൻ നാസ തന്നെയേൽപ്പിച്ച പ്രത്യേക
ദൗത്യത്തിനായി ബിരുദാനന്തര ബിരുദ ക്ലാസുകൾ തൽക്കാലത്തേക്ക്
മാറ്റിവച്ചിരിക്കുകയാണ്.
കമ്യൂണിറ്റി കോളേജിൽ നിന്ന് ആദ്യബിരുദം നേടുമ്പോൾ 11 വയസ് മാത്രമാണ് കവാലിനുണ്ടായിരുന്നത്. നാല് കൊല്ലത്തിന് ശേഷം ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതത്തിൽ അടുത്ത ബിരുദം. ഇത്തവണ ബോസ്റ്റണിലെ ബ്രാൻഡൈസ് യൂണിവേഴ്സിറ്റിയിൽ സൈബർ സുരക്ഷയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നെങ്കിലും നാസ ദൗത്യമേൽപ്പിച്ചപ്പോൾ തൽക്കാലത്തേക്ക് മാറ്റിവച്ചു. വിമാനങ്ങൾക്കും ഡ്രോണുകൾക്കും നിരീക്ഷണ സംവിധാനമേർപ്പെടുത്തുകയാണ് ഇപ്പോഴത്തെ ജോലി.
ചുരുങ്ങിയ പ്രായത്തിനുള്ളിൽ രണ്ടു പുസ്തകങ്ങളും ഈ മിടുക്കന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ആയോധനകലയിലും മിടുക്കനാണ് കവാലിൻ. ഇക്കൊല്ലം തന്നെ വിമാനം പറത്താനുള്ള ലൈസൻസെടുക്കുകയാണ് ലക്ഷ്യം. ആളുകൾ ചിന്തിക്കുന്നതിനേക്കാൾ സാധാരണക്കാരനാണ് താൻ. മാതാപിതാക്കൾ വളർത്തിയ രീതി കൊണ്ടും പ്രചോദനം കൊണ്ടുമാണ് ഇങ്ങനെ ആയത്. തന്നാലാവുന്നത് ഏറ്റവും നന്നായി ചെയ്യുന്നു, അത്രമാത്രം -കവാലിൻ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ