11/03/2015

അമ്പമ്പോ...മുടിയുടെ നീളം എട്ടടി!

അമ്പമ്പോ...മുടിയുടെ നീളം എട്ടടി!
ബീജിംഗ് : മുടിയുടെ നീളം എട്ടടി. ചൈനയിൽ യുനാൻ പ്രവിശ്യയിലെ ഗുമേയിംഗ് എന്ന അമ്പത്തൊമ്പതുകാരിയാണ് ഈ നെടുനീളൻ മുടിയുടെ ഉടമസ്ഥ. കഴിഞ്ഞ മുപ്പത്തഞ്ച് വർഷമായി മുടി മുറിച്ചിട്ടേയില്ല. ഇപ്പോഴും നല്ല വളർച്ചയുണ്ട്. കുഞ്ഞുന്നാൾ മുതൽ നല്ല മുടി വളർച്ചയുണ്ടായിരുന്നെങ്കിലും ഇടയ്ക്കിടെ മുറിക്കുമായിരുന്നു. അങ്ങനെയിരിക്കെ മുപ്പത്തഞ്ചു വർഷം മുമ്പ് ഒരു വെളിപാടുണ്ടായി. ആയുസ്സിനും ആരോഗ്യത്തിനും നീണ്ടമുടി നല്ലതാണ്. അന്നുമുതൽ മുടി മുറിച്ചിട്ടേയില്ല. ആ വെളിപാട് അനുഭവംകൊണ്ട് സത്യമാണെന്ന് തെളിഞ്ഞതായും ഗു പറയുന്നു. കൃഷിപ്പണിയാണ് അവർക്ക്. മുടി വളർത്തിത്തുടങ്ങിയപ്പോൾ പുറകിൽ കെട്ടിവയ്ക്കുമായിരുന്നു. നീളം കൂടിയതോടെ അതും പ്രശ്നമായി. മുടി മെടഞ്ഞ് തലയ്ക്കു മുകളിൽ പന്തുപോലെ കെട്ടിവയ്ക്കലായി പിന്നെ. കുറച്ചുനാൾകഴിഞ്ഞതോടെ നീളം കൂടി അതിനും കഴിയാതായി. പ്രത്യേക തരത്തിലുള്ള വല നിർമ്മിച്ച് മുടി അതിനുള്ളിലാക്കി ഇടുപ്പ് ഭാഗത്ത് കെട്ടിവയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. നീളം കൂടുന്നതിനനുസരിച്ച് ഭാരവും കൂടും. മുടിയുമായി നടക്കുന്നതു തന്നെ നല്ലൊരു ജോലിയാണെന്നാണ് ഗു പറയുന്നത്. പക്ഷേ,കേശഭാരം പാടത്തെ ജോലിക്ക് ഒരിക്കലും തടസമായിട്ടില്ല എന്നും അവർ പറയുന്നുണ്ട്. പതിവായി കുളിക്കുമെങ്കിലും തലമുടി കഴുകുന്നത് ആഴ്ചയിൽ ഒരിക്കൽ മാത്രം. അതാണ് ഏറ്റവും കഠിനം. ഒറ്റയ്ക്ക് ചെയ്യുക വളരെ പ്രയാസമാണ്. അടുപ്പമുള്ള ആരെങ്കിലും സഹായത്തിനുണ്ടാവും. എങ്കിലും കഴുകിത്തീരുമ്പോൾ മണിക്കൂറുകളെടുക്കും.മുടി ഉണക്കാനും ഏറെ സമയമെടുക്കും. ചുരുക്കത്തിൽ മുടി കഴുകണമെങ്കിൽ ഒരു ദിവസം മുഴുവൻ വേണ്ടിവരും. ഇക്കണക്കിന് പോവുകയാണെങ്കിൽ അധികം വൈകാതെ തന്നെ മുടിയുടെ കാര്യത്തിൽ തനിക്ക് ലോക റെക്കാഡ് സ്വന്തമാക്കാനാവുമെന്നാണ് ഗുവിന്റെ പ്രതീക്ഷ. എന്നാൽ, അതിനുവേണ്ടി മാത്രമല്ല, താൻ മുടി വളർത്തുന്നതെന്ന് അവർ ഉറപ്പിച്ചു പറയുന്നു.
അമ്പമ്പോ...മുടിയുടെ നീളം എട്ടടി!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1