11/27/2015

MODI MAJIK വാളയാർ-വല്ലാർപാടം ഫ്രൈറ്റ്‌ കോറിഡോർ യാഥാർഥ്യമാകുന്നു

വാളയാർ-വല്ലാർപാടം ഫ്രൈറ്റ്‌ കോറിഡോർ യാഥാർഥ്യമാകുന്നു

റോഡിലെ കണ്ടെയ്‌നർ പരിശോധന നിർത്തും
കൊച്ചി: തമിഴ്‌നാട്ടിൽ നിന്ന്‌ വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേക്കുള്ള കണ്ടെയ്‌നർ ഗതാഗതം സുഗമമാക്കുന്നതിന്‌ വാളയാർ-വല്ലാർപാടം ഫ്രൈറ്റ്‌ കോറിഡോർ പദ്ധതി നിലവിൽ വരുന്നു.  വല്ലാർപാടത്തേക്ക്‌ വരുന്ന ചരക്ക്‌ കണ്ടെയ്‌നറുകൾ നാഷണൽ ഹൈവേയിൽ പിടിച്ചുനിർത്തി ആവർത്തന പരിശോധന നടത്തുന്നത്‌ ഒഴിവാക്കാനാണ്‌ പുതിയ പദ്ധതി.

സെൽഫ്‌ സർട്ടിഫിക്കേഷൻ നടത്താൻ കസ്റ്റംസിൽ നിന്ന്‌ അംഗീകാരം ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ ചരക്ക്‌ കണ്ടെയ്‌നറുകൾ ഇനി മുതൽ വഴിയിൽ തടഞ്ഞുവച്ച്‌ വീണ്ടും പരിശോധിക്കില്ല.

കസ്റ്റംസ്‌ വിഭാഗം പരിശോധിച്ച്‌ സീൽ ചെയ്ത കണ്ടെയ്‌നറുകളും വീണ്ടും പരിശോധിക്കില്ല. ഇത്തരം കണ്ടെയ്‌നറുകൾ വാളയാർ ചെക്പോസ്റ്റിൽ ഗ്രീൻ ചാനലിലൂടെ കടത്തിവിടും.ചീഫ്‌ സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്‌ ഇതു സംബന്ധിച്ച്‌ തീരുമാനമുണ്ടായത്‌.

സെൽഫ്‌ സർട്ടിഫിക്കേഷനുള്ളവർ സീൽ ചെയ്തു കൊണ്ടുവരുന്ന കയറ്റുമതി കണ്ടെയ്‌നറുകൾ കേരളത്തിൽ പല ഭാഗത്തും തടഞ്ഞുവച്ച്‌ വീണ്ടും പരിശോധിക്കുന്നത്‌ കേരളത്തിലേക്കുള്ള ചരക്കു വരവിനെ ദോഷകരമായി ബാധിച്ചിരുന്നു. വല്ലാർപാടം ടെർമിനലിലേക്ക്‌ ചരക്ക്‌ വരവ്‌ കുറയുന്നതിന്‌ പ്രധാന കാരണം ഇത്തരം അനാവശ്യമായ പരിശോധനകളാണെന്ന്‌ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ നിരന്തരം പരാതിപ്പെട്ടു വരികയായിരുന്നു.

രണ്ടുമാസം മുമ്പ്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചകളിലാണ്‌ അനാവശ്യമായ ആവർത്തന പരിശോധനകൾ ഒഴിവാക്കാൻ നിർദ്ദേശമുണ്ടായത്‌. ഇതേ തുടർന്നാണ്‌ കഴിഞ്ഞ ദിവസം ചീഫ്‌ സെക്രട്ടറി ഉയർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത്‌ ചരക്ക്‌ ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തത്‌. അംഗീകൃത സ്ഥാപനങ്ങൾ സീൽ ചെയ്ത്‌ കൊണ്ടുവരുന്ന കണ്ടെയ്‌നറുകൾ വാളയാറിനും വല്ലാർപാടത്തിനുമിടയിൽ വച്ച്‌ വാണിജ്യ നികുതി വകുപ്പോ, മോട്ടോർ വാഹന വകുപ്പോ, എക്സൈസ്‌ വകുപ്പോ വീണ്ടും പരിശോധിക്കില്ല.

കസ്റ്റംസ്‌ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സീൽ ചെയ്യുന്ന കണ്ടെയ്‌നറുകൾ മാത്രമാണ്‌ ഇതുവരെ വല്ലാർപാടത്ത്‌ ഗ്രീൻ ചാനലിലൂടെ കടത്തിവിട്ടിരുന്നത്‌. എന്നാൽ സെൽഫ്‌ സർട്ടിഫിക്കേഷനുള്ള സ്ഥാപനങ്ങൾ സീൽ ചെയ്ത ചരക്ക്‌ കണ്ടെയ്‌നറുകളും ഗ്രീൻ ചാനലിലൂടെ ഇനി കൊണ്ടുവരാനാകും.
തമിഴ്‌നാട്ടിൽ ഇല്ലാത്ത തുടർ പരിശോധനകൾ കേരളത്തിലുള്ളതിനാൽ കൊച്ചിയിലേക്ക്‌ ചരക്ക്‌ കൊണ്ടുവരാൻ കഴിയുന്നില്ലെന്നാണ്‌ തമിഴ്‌നാട്ടിലെ വ്യവസായ മേഖല പരാതിപ്പെട്ടിരുന്നത്‌.

ഈ സാഹചര്യത്തിലാണ്‌ വാളയാർ-വല്ലാർപാടം ഫ്രൈറ്റ്‌ കോറിഡോർ വേണമെന്ന ആവശ്യമുയർന്നത്‌. തുടർ പരിശോധനകൾ ഒഴിവാക്കാൻ അതത്‌ വകുപ്പ്‌ മേലധികാരികൾ ഉദ്യോഗസ്ഥർക്ക്‌ നിർദ്ദേശം നൽകും. പുതിയ തീരുമാനത്തോടെ  പ്രതിവർഷം 80,000 കണ്ടെയ്‌നറുകളെങ്കിലും തമിഴ്‌നാട്ടിൽ നിന്ന്‌ കൂടുതലായെത്തുമെന്ന്‌തുറമുഖാധികൃതർ കണക്കു കൂട്ടുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1