എം.എൽ. ഉഷാരാജ്
ഗു രുദേവ അനുഗ്രഹത്തോടെ സംഘടിച്ച് ശക്തരാകേണ്ടതിന്റെ ആവശ്യകത അവശവിഭാഗത്തെ ബോദ്ധ്യപ്പെടുത്തിയ ഡോ. പല്പു പേട്ടയിൽ നെടുങ്ങാട്ടു കുടുംബത്തിൽ പാപ്പമ്മയുടെയും തച്ചക്കുടി കുടുംബാംഗമായ പപ്പുവിന്റെയും മൂന്നാമത്തെ മകനായി 1863 നവംബർ രണ്ടിന് പുണർതം നക്ഷത്രത്തിൽ ജനിച്ചു. ഡോ. പല്പുവിന് നാലു സഹോദരന്മാരും രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു. ഗുരുദേവൻ പേട്ടയിൽ വരുമ്പോഴെല്ലാം വിശ്രമിച്ചിരുന്നതും ഭക്ഷണം കഴിച്ചിരുന്നതും പല്പുവിന്റെ സഹോദരിയായ മീനാക്ഷി അമ്മയുടെ വീട്ടിൽ നിന്നായിരുന്നു. ഗുരുദേവൻ സമാധിയായ സമയം ഈ ഭാഗ്യവതി ശിവഗിരിയിൽ ഉണ്ടായിരുന്നുവെന്ന് മാത്രമല്ല കനകാഭിഷേകത്തിനായി തന്റെ കഴുത്തിൽ കിടന്നിരുന്ന താലിമാല പൊട്ടിച്ച് ഗുരുവിന്റെ ശിരസിൽ അർപ്പിക്കുന്നതിനുള്ള മഹാഭാഗ്യവും സിദ്ധിച്ചു.
ഡോ. പല്പു മലയാളത്തിൽ എഴുത്തും വായനയും നല്ല രീതിയിൽ പരിശീലിച്ചിരുന്നു. സായിപ്പൻമാരിൽ നിന്നു ഇംഗ്ളീഷ് ഭാഷയും സ്വായത്തമാക്കിയിരുന്നു. ഡോ. പല്പുവിനെ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിനു സഹായിച്ചിരുന്നത് ഫെർണാണ്ടസ് എന്ന ഇംഗ്ളീഷുകാരനാണ്. ഫീസ് കൊടുക്കാൻ കഴിവില്ലാത്തതുകൊണ്ട് പഠിത്തം മതിയാക്കി നിന്ന ഡോ. പല്പുവിനെ സായിപ്പ് സൗജന്യമായി പഠിപ്പിച്ചു. ഡോ. പല്പുവിന്റെ പഠിത്തത്തിലുള്ള നൈപുണ്യം മനസിലാക്കിയ സായിപ്പ് തുടർന്നു പഠിക്കാനുള്ള സാമ്പത്തികം ഉണ്ടാക്കുന്നതിലേക്കായി വിദേശികളുടെ നാലഞ്ചുവീടുകളിലെ കുട്ടികൾക്ക് ഇംഗ്ളീഷ് പറഞ്ഞുകൊടുക്കാൻ ഇടപാടു ചെയ്തുകൊടുത്തു. 1884 മാർച്ച് മുതൽ വീണ്ടും ഡോ. പല്പു കോളേജിൽ ചേർന്നു. ഈ സമയത്താണ് മെഡിക്കൽ സ്കൂളിൽ ചേരുന്നതിനുള്ള അപേക്ഷ നൽകിയത്. ആ പരീക്ഷയിൽ രണ്ടാമനായി വിജയിച്ചു. എന്നാൽ അത് സവർണ വർഗത്തിനു സഹിക്കാവുന്ന കാര്യമായിരുന്നില്ല. ഡോ. പല്പു മെഡിക്കൽ വിദ്യാഭ്യാസം ചെയ്തു വിജയിച്ചുകഴിഞ്ഞാൽ അദ്ദേഹം കൊടുക്കുന്ന മരുന്നിൽ ചേർക്കുന്ന വെള്ളം നമ്മളും കുടിക്കേണ്ടിവരും,അത് ആചാരമര്യാദകൾക്ക് എതിരാണെന്നും അവർ ഭരണാധികാരികളെ അറിയിച്ചു. ഇക്കാര്യം മറച്ചുവച്ചുകൊണ്ട് സർക്കാർ ഡോ. പല്പുവിന് വയസ് അതിക്രമിച്ചുപോയി എന്നുപറഞ്ഞ് തടസം സൃഷ്ടിച്ചു. എന്നാൽ പല്പു അന്നത്തെ റസിഡന്റ് സർജനായിരുന്ന ഡോ. റൈറ്റിൽ നിന്നും വയസിനെ സംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും ഫലമുണ്ടായില്ല. ഫെർണാണ്ടസ് സായിപ്പിന്റെ നിർദ്ദേശപ്രകാരം തുടർന്ന് മെഡിസിനു തന്നെ പഠിക്കണമെന്ന വാശിയിൽ മദ്രാസിൽ എത്തുകയും അവിടത്തെ പരീക്ഷയിൽ ചേർന്ന് വിജയിച്ച് മെഡിക്കൽ കോളേജിൽ ചേർന്ന് എൽ.എം.എസ് പരീക്ഷയിൽ വിജയശ്രീലാളിതനായി തിരികെ നാട്ടിൽ വരികയും ചെയ്തു. മദ്രാസിൽ പഠിച്ചപ്പോൾ വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവന്നു. ആഹാരത്തിന്റെ കുറവു കാരണം പരീക്ഷാസമയത്ത് അസുഖം ബാധിച്ചു കിടന്നിട്ടു പോലും പരീക്ഷ എഴുതി നല്ല രീതിയിൽ ജയിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ നിരന്തര ശ്രമം കൊണ്ടും ഈശ്വരാധീനം കൊണ്ടും തന്നെയാണ്.
മെഡിക്കൽ പരീക്ഷ പാസായി ഡോ. പല്പു തിരിച്ചെത്തി. തിരുവിതാംകൂർ സർക്കാരിൽ ഉദ്യോഗത്തിനായി അപേക്ഷ സമർപ്പിച്ചു. അയിത്ത ജാതിക്കാരനായതിനാൽ മറുപടി പോലും നൽകിയില്ല. മദ്രാസിൽ ഗോവസൂരി പ്രയോഗത്തിനുള്ള ലിംഫ് ഉത്പാദിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനും, ഡോ.പല്പുവിന്റെ മൂത്ത സഹോദരൻ വേലായുധന്റെ സുഹൃത്തുമായ ഡോ. കർണൽസിംഗ് മദ്രാസിലും തുടർന്ന് ബാംഗ്ളൂരിലും ജോലി ശരിയാക്കിക്കൊടുത്തു എങ്കിലും നിർഭാഗ്യവശാൽ ഡിപ്പോ അടച്ചിടേണ്ടതായി വന്നു. പിന്നീട് മാതാപിതാക്കളുടെ ആഗ്രഹപ്രകാരം 1891 സെപ്തംബറിൽ ഭഗവതിയുമായുള്ള വിവാഹം നടത്തി.
മൈസൂർ സർക്കാരിലെ സീനിയർ സർജനും വിദഗ്ദ്ധനുമായിരുന്ന ഡോ. ബൻസർ, ബാംഗ്ളൂരിലെ വാക്സില്ൻ ഡിപ്പോയിൽ നിന്നും ഉത്പാദിപ്പിച്ചിരുന്ന ലിംഫ് മറ്റെവിടത്തേക്കാളും ഉന്നത നിലവാരം പുലർത്തിയിരുന്നുവെന്നും ഡിപ്പോ നിറുത്തൽ ചെയ്തത് തെറ്റായിപ്പോയി എന്നും ഡിപ്പോ വീണ്ടും ആരംഭിക്കണമെന്നും നിർദ്ദേശിച്ചപ്പോൾ ഡിപ്പോ തുടങ്ങുന്നതിന് സർക്കാർ അനുമതി നൽകി. ഡോ. ബൻസറുടെ നിർദ്ദേശം സർക്കാർ അംഗീകരിച്ചു. ഡോ. ബൻസർ ഈ വിവരം ഡോ. കർണൽ സിംഗിനെഅറിയിക്കുകയും, അദ്ദേഹത്തിന്റെ ആവശ്യപ്രകാരം മൈസൂർ സർക്കാർ ഡോ. പല്പുവിനെ ആ സ്ഥാനത്ത് നിയോഗിക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഡോ. പല്പുവിന് പിന്നീടങ്ങോട്ട് ഉയർച്ചയുടെ നാളുകളായിരുന്നു. എന്നാൽ പല്പുവിന്റെ വളർച്ചയിൽ കോപാകുലരായ ഒരു വിഭാഗം ഡോക്ടർമാർ അവിടത്തെ പ്രഭുക്കളുടെ സഹായത്താൽ അദ്ദേഹത്തെ വാക്സിൻ നിർമ്മാണ ചുമതലയിൽ നിന്നും മാറ്റുകയും, മെഡിക്കൽ വകുപ്പിൽ തരം താഴ്ത്തി നിയമിക്കുകയും ചെയ്തു. എന്നാൽ അതേ വകുപ്പിൽ ജോലി ചെയ്തിരുന്ന പല ഉദ്യോഗസ്ഥർക്കും ശമ്പള വർദ്ധനയോടെ ഉദ്യോഗക്കയറ്റം നൽകി.
ഡോ. പല്പു ഉദ്യോഗത്തിലിരിക്കുമ്പോൾ തന്നെ ഈഴവ സമുദായത്തെ സംഘടിപ്പിക്കുന്നതിനുവേണ്ടി തീവ്രയത്നം നടത്തിയെങ്കിലും അതിൽ പരാജിതനാവുകയാണ് ചെയ്തത്. ഇതിൽ നിന്നും പിന്മാറാൻ മനസ് സമ്മതിക്കാത്തതിനാൽ,മൈസൂർ കൊട്ടാരത്തിൽ സന്ദർശനം നടത്തുകയും സ്വാമി വിവേകാനന്ദനുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം നാട്ടിൽ എത്തി അരുവിപ്പുറത്തു തപസനുഷ്ഠിച്ചിരുന്ന ശ്രീനാരായണ ഗുരുദേവനെ കണ്ട് സമുദായം നേരിട്ടുകൊണ്ടിരിക്കുന്ന തിക്താനുഭവങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. ഗുരുദേവന്റെ നിർദ്ദേശവും അനുഗ്രഹവും നേടി. തിരുവനന്തപുരം കുന്നുകുഴിയിൽ കമലാലയം ബംഗ്ളാവിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈഴവ പ്രമാണിമാരുടെ ഒരു യോഗം ഡോ. പല്പുവിന്റെ നേതൃത്വത്തിൽ വിളിച്ചുകൂട്ടി. പി. മാധവൻ വൈദ്യൻ, എം. ഗോവിന്ദൻ, കുമാരനാശാൻ, എൻ. കുമാരൻ, വാരണപ്പള്ളി പത്മനാഭപണിക്കർ, പി. പരമേശ്വരൻ, മാർത്താണ്ഡൻ കുത്തകക്കാരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അരുവിപ്പുറം ക്ഷേത്രയോഗത്തെ അരുവിപ്പുറം ശ്രീനാരായണ ധർമ്മ പരിപാലന യോഗം എന്ന പേരിൽ വിപുലവും ശക്തവുമായ ഒരു സംഘടന രൂപീകരിക്കാൻ തീരുമാനം കൈക്കൊണ്ടു. അതിൻ പ്രകാരം ശ്രീനാരായണ ധർമ്മ പരിപാലന യോഗം എന്ന പേരിൽ 1903-ൽ സംഘടന രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ചു. അങ്ങനെ അസംഘടിതരായിരുന്ന ഒരു വലിയ ജനസമൂഹത്തിന്റെ വഴികാട്ടിയായി എസ്.എൻ.ഡി.പി യോഗം പിറന്നുവീണു.
ഈഴവ സമുദായം ഉൾപ്പെടെയുള്ള പിന്നാക്കക്കാർക്കും മുന്നാക്കക്കാർക്കും അവകാശങ്ങൾക്കുവേണ്ടി സംഘടിച്ച് സ്വതന്ത്രരാകാൻ ബോധനം നൽകിയ ഡോ.പല്പുവിന്റെ സ്മരണ നിലനിറുത്തുന്നതിന് കേരളം മാറി, മാറി ഭരിച്ച ഒരു സർക്കാരും തയ്യാറായിട്ടില്ല.അംബേദ്കർക്ക് തുല്യനായ ഡോ. പല്പുവിന്റെ ത്യാഗസന്നദ്ധതയോടുകൂടിയുള്ള പ്രവർത്തനത്തെ അംഗീകരിച്ച് സ്മാരകവും സെക്രട്ടേറിയറ്റിനു പരിസരത്ത് അദ്ദേഹത്തിന്റെ പ്രതിമയും സ്ഥാപിക്കാനുള്ള സന്മനസ് നമ്മുടെ ഭരണാധികാരികൾ കാട്ടേണ്ടതാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ