ബീജിംഗ്:
മക്കൾക്ക് കിടപ്പാടം വാങ്ങിക്കൊടുക്കണമെന്നത് ഈ അമ്മയുടെ ഏറ്റവും വലിയ
ആഗ്രഹമായിരുന്നു. അവർ അതിനായി പണവും കണ്ടുവച്ചു. അന്വേഷണത്തിനൊടുവിൽ
വാങ്ങാനുള്ള വീടും കണ്ടെത്തി. രേഖകൾ എല്ലാം ശരിയാക്കി പണം കൈമാറിയപ്പോഴാണ്
വീടിന്റെ ഉടമ ശരിക്കും ഞെട്ടിയത്. പറഞ്ഞുറപ്പിച്ച പണമുണ്ട്. പക്ഷേ, എല്ലാം
നാണയങ്ങൾ. എല്ലാത്തിനും കൂടെ ഇരുനൂറ്റമ്പതു കിലോയിലധികം
ഭാരവുമുണ്ടായിരുന്നു.
തെക്കുപടിഞ്ഞാറൻ ചൈനയിലെ സിയുചാൻ പ്രവിശ്യയിലായിരുന്നു സംഭവം. നിംഗ്‌ജുഫെൻ എന്ന സ്ത്രീയാണ് നാണയ കൈമാറ്റത്തിലെ താരം. 43,500 യുവാന് സമാനമായ നാണയങ്ങളാണ് ഏഴു ബാഗുകളിലായി ഇവർ കരുതിവച്ചിരുന്നത്. ഇത്രയധികം നാണയങ്ങൾ ലഭിച്ചതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി കെട്ടിടം വിറ്റയാൾ. ഒടുവിൽ ബാങ്കിനെ സമീപിക്കാൻ തന്നെ തീരുമാനിച്ചു. പക്ഷേ കാര്യങ്ങൾ അറിഞ്ഞപ്പോൾ പല ബാങ്കുകാരും കൈമലർത്തി. അവസാനം ചൈനീസ് അഗ്രികൾച്ചറൽ ബാങ്ക് സഹായിക്കാമെന്നേറ്റു. പ്രത്യേക മെഷിൻ ഉപയോഗിച്ചായിരുന്നു നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തിയത്. അതിനുതന്നെ മൂന്നു മണിക്കൂറിലേറെ വേണ്ടിവന്നു. ആൾക്കാരെ കൊണ്ട് എണ്ണി തിട്ടപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാനേ വയ്യെന്നാണ് മാനേജർ പറയുന്നത്. നാണയങ്ങൾക്ക് തുല്യമായ തുക നോട്ടായി ലഭിച്ചതോടെ കെട്ടിടം വിറ്റയാൾക്ക് സന്തോഷമായി. വർഷങ്ങളായി ബാങ്കിൽ ജോലി ചെയ്യുകയാണെങ്കിലും ഇത്തരത്തിൽ ഒരു സംഭവം ആദ്യമാണെന്നാണ് മാനേജർ പറയുന്നത്. വരുമാനത്തിൽ നിന്ന് സ്വരുക്കൂട്ടിയെടുത്താണ് നിംഗ്‌ജുഫെൻ ഇത്രയും പണം സമ്പാദിച്ചത്. ഇതൊന്നും മക്കൾ പോലുമറിഞ്ഞില്ല. പത്തുവർഷമായി ഇങ്ങനെ പണം സ്വരുക്കൂട്ടുന്നുണ്ടെങ്കിലും ഒരിക്കൽ പോലും നാണയങ്ങൾ നോട്ടുകളാക്കാൻ ഇവർ ഒരുങ്ങിയിട്ടില്ല. അതിന്റെ ആവശ്യം തോന്നിയില്ല. അതിനാൽ ചെയ്തില്ല എന്നാണ് അവർ പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ