coaches
ഭോപ്പാല്‍: ദീര്‍ഘയാത്രക്ക് അത്ര സുഖമുള്ള അനുഭവമല്ല ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നതെന്ന പരാതിയുള്ളവര്‍ക്ക് അല്‍പ്പം ആശ്വസിക്കാം. മറ്റ് രാജ്യങ്ങളിലെ തീവണ്ടികളിലേതുപോലെ മികച്ച ഇരിപ്പിടങ്ങളും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേയും തയ്യാറെടുക്കുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ മുഖം മിനുക്കല്‍.
വിവിധ വിഭാഗങ്ങളിലായി 24 കോച്ചുകളാണ് ഭോപ്പാലിലെ കോച്ച് റിഹാബിലിറ്റേഷന്‍ സെന്ററില്‍ വികസിപ്പിച്ചത്. ഭോപ്പാലിനും ബിനാക്കും ഇടയില്‍ ഇവയുടെ പരീക്ഷണ ഓട്ടവും നടത്തി.
നിലവിലെ പച്ചയും നീലയും നിറത്തിലുള്ള ഇരിപ്പിടങ്ങള്‍ക്കു പകരം പര്‍പ്പിള്‍ നിറത്തിലുള്ള സീറ്റും, ഇളകാത്ത കസേരയും മേശയും, പ്രകൃതി സൗഹൃദ ശൗചാലയവുമെല്ലാം ഈ കോച്ചുകളുടെ പ്രത്യേകതയാണ്. പരീക്ഷണ ഓട്ടത്തില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഈ കോച്ചുകള്‍ താമസിയാതെ യാത്രക്കാര്‍ക്ക് ലഭ്യമാകുമെന്നാണ് കരുതുന്നത്.
coaches
coaches
coaches
coaches
coaches