11/26/2015

അമ്മായിയമ്മ വിൽപ്പനയ്‌ക്ക്

അമ്മായിയമ്മ വിൽപ്പനയ്‌ക്ക്
ന്യൂഡൽഹി: അറുപതിനോടടുത്ത് പ്രായമുള്ള അമ്മായിഅമ്മയെ വിൽക്കാനുണ്ട്. നാലു ദിക്കിലുള്ള നാട്ടുകാരെയും തുരത്തിയോടിക്കാൻ കഴിവുള്ള 'മധുരശബ്ദം',​ നിങ്ങളുണ്ടാക്കുന്ന ഒരോ ആഹാരത്തിന് എന്തെങ്കിലും കുറ്റം കണ്ടുപിടിക്കുന്ന ഒന്നാന്തരം വിമർശക. ഉപദേശിക്കുന്ന കാര്യത്തിൽ ബഹുമിടുക്കി.

ചുരുക്കം പറഞ്ഞാൽ നല്ല് 'കൻഡീഷനിലുള്ള' ഒരമ്മായിയമ്മയെ 'സ്‌നേഹനിധിയായ' ഒരു മരുമകൾ ഓൺലൈൻ വഴി വിൽക്കാൻ വച്ചു. ഫയിദ.കോം എന്ന സൈറ്റിലാണ് മരുമകൾ അമ്മായിയമ്മയുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്‌തത്. അമ്മായിയമ്മയുടെ വിലയായി കാശല്ല സമാധാനം നൽകുന്ന ഒരു പുസ്‌തകമാണ് മരുമകൾ ആവശ്യപ്പെട്ടത്.

എന്നാൽ പോസ്റ്റ് വന്ന് പത്ത് നിമിഷങ്ങൾക്ക് ശേഷം അത് സൈറ്റിൽ നിന്ന് ആരോ നീക്കം ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1