Brown Bear
ചാരക്കരടികളായ ( Brown Bear ) അമ്മയും മൂന്ന് കുഞ്ഞുങ്ങളും മതിമറക്കുന്ന നിമിഷം. അലാസ്‌കയിലെ കട്‌മൈ വന്യമൃഗസങ്കേതമാണ് വേദി. പാശ്ചാത്തലത്തില്‍ അഗ്നിപര്‍വതം.
അവിടെ രണ്ടാഴ്ച താമസിച്ച ഡോ.ജോണ്‍ ലാങ്‌ലാന്റിന് പലപ്പോഴും അമ്മയെയും കുഞ്ഞുങ്ങളെയും കാണാന്‍ കഴിഞ്ഞു.
Brown Bear
നോര്‍വെയിലെ പ്രമുഖനായ ത്വക്ക്‌രോഗ വിദഗ്ധനാണ് ഡോക്ടര്‍. രണ്ടുമാസം തുടര്‍ച്ചയായി ജോലിചെയ്യും. മൂന്നാംമാസത്തിന്റെ തുടക്കത്തില്‍ യാത്രയായി. കയ്യില്‍ രണ്ട് മാസത്തെ ശമ്പളമുണ്ടാകും - 30 ലക്ഷം രൂപ.
വന്യമൃഗസങ്കേതങ്ങളാണ് ലക്ഷ്യം. യൂറോപ്പിലേക്കോ കാനഡയിലേക്കോ ആഫ്രിക്കയിലേക്കോ ആകും തിരിക്കുക. മുന്‍കൂട്ടി നിശ്ചയിച്ചാണ് യാത്ര.
Brown Bear
ഒന്നരമാസം യാത്ര നീളും. 30 ലക്ഷവും പൊടിപൊടിക്കും. തിരിച്ചെത്തിയാല്‍ വീണ്ടും രണ്ട്മാസം തകൃതിയായ ജോലി. അതിനിടെ അടുത്ത യാത്ര ആസൂത്രണം ചെയ്യും.
30 വര്‍ഷങ്ങളായി അദ്ദേഹം യാത്രചെയ്യുന്നു. ഭൂഖണ്ഡങ്ങളില്‍ തലങ്ങും വിലങ്ങും യാത്ര. രാജസ്ഥാനിലെ രണ്‍തംദോര്‍ കടുവ സങ്കേതത്തില്‍വെച്ച് ഈയിടെ കണ്ടപ്പോഴാണ് തന്റെ യാത്രകളെക്കുറിച്ച് അദ്ദേഹം വാചാലനായത്.
Brown Bear
അലാസ്‌കയിലെ ചാരക്കരടികളുടെ കുസൃതിക്കുടുക്കയായ കുഞ്ഞുങ്ങളെ നീണ്ട മൂന്നു ദിവങ്ങള്‍ ഡോക്ടര്‍ നിരീക്ഷിച്ചു. അമ്മയും കുഞ്ഞുങ്ങളും കളിക്കുകയായിരുന്നു. കുഞ്ഞുങ്ങള്‍ അമ്മയുടെ ദേഹത്ത് പിടിച്ചു പിടിച്ചു കയറും. ചിലപ്പോള്‍ കുഞ്ഞുങ്ങളെ അമ്മ കുടഞ്ഞു താഴേക്കിടും.
മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞുങ്ങള്‍ പരിചയസമ്പന്നരായി. അമ്മ കുടഞ്ഞാലും നിലത്ത് വീഴാതായി. ചിലപ്പോള്‍ അമ്മ നീന്തും, കുഞ്ഞുങ്ങളും ഒപ്പം നീന്തും.

ചാരക്കരടികളുടെ ചിത്രങ്ങളില്‍ ഏറ്റവും മികച്ചവ ഇതാണെന്ന് ഡോ.ലാങ്‌ലാന്റ് പറഞ്ഞു. കെനിയയിലെ മസായിമാരുടെ സങ്കേതത്തില്‍ നിന്ന് കിട്ടിയ സിംഹക്കുട്ടികളുടെ ചിത്രങ്ങളും അവിസ്മരണീയം ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രണ്‍തംദോറില്‍ നിന്ന് കടുവകളുടെ നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന് കിട്ടി. യാത്രയില്‍ നിരവധി ഒട്ടകങ്ങളെയും ക്യാമറയില്‍ പകര്‍ത്തി.
Brown Bear
Brown Bear
Brown Bear