11/26/2015

തവളക്കാലും വെടിയിറച്ചിയും ആമയിറച്ചിയും തിന്നു വളർന്ന കാലമുണ്ടായിരുന്നു;

തവളക്കാലും വെടിയിറച്ചിയും ആമയിറച്ചിയും തിന്നു വളർന്ന കാലമുണ്ടായിരുന്നു; നിരോധിച്ചപ്പോ...

തവളക്കാലും വെടിയിറച്ചിയും ആമയിറച്ചിയും തിന്നു വളർന്ന കാലമുണ്ടായിരുന്നു;
നിരോധിച്ചപ്പോൾ എല്ലാം ഉപേക്ഷിച്ചു; ബീഫിൽ മാത്രം എന്തിന് ഇടതുപക്ഷം കയറിപ്പിടിക്കുന്നു: വിവാദത്തിൽ വെള്ളാപ്പള്ളിക്കു പറയാനുള്ളത് ഇങ്ങനെ

November 26, 2015 | 09:25 PM | Permalink


സ്വന്തം ലേഖകൻ

മലപ്പുറം: ബീഫ് വിവാദത്തിൽ പുതിയ പ്രസ്താവനയുമായി വെള്ളാപ്പള്ളി നടേശൻ. നിയമം മൂലം നിരോധിക്കുമ്പോൾ അതൊക്കെ അനുസരിക്കാൻ ഏവരും ബാധ്യസ്ഥരാണെന്ന നിലപാടാണ് സമത്വ മുന്നേറ്റ യാത്രയിൽ വെള്ളാപ്പള്ളി പങ്കുവച്ചത്.
തവളക്കാലും വെടിയിറച്ചിയും കിട്ടുന്ന കാലമുണ്ടായിരുന്നുവെന്നും അന്നൊക്കെ അതു കഴിച്ചാണു വളർന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അന്നു കള്ളുഷാപ്പിനു മുന്നിൽ എഴുതിവച്ചിരുന്നു, 'ആമയിറച്ചിയും ഇവിടെ കിട്ടുന്നതാണ്' എന്ന്. അതെന്താ ആരും ഇപ്പോ കച്ചോടം ചെയ്യാത്തത്? അതിനൊന്നും ആരും എന്താ പ്രക്ഷോഭം നടത്താത്തത്? അതൊക്കെ നിയമം കൊണ്ടു നിരോധിച്ചു. തവകളെ പിടിക്കാൻ പാടില്ല. പിന്നെ, ഞങ്ങടെ നാട്ടിലൊക്കെ ധാരാളം വെടിയിറച്ചി കിട്ടിയിരുന്നു. കൊക്ക്, കുയിലി എന്നിവയെയൊക്കെ വെടിവച്ച് നടന്ന് വിൽക്കുമായിരുന്നു. അതു മേടിച്ച് ഞങ്ങളൊക്കെ തിന്നിട്ടുണ്ട്. ഇപ്പോ അത് കിട്ടാത്തത്തിനെതിരെ എവിടെയും സമരമില്ലല്ലോ. ഒരു നിയമം വന്നപ്പോൾ അത് അനുസരിച്ചു.
എന്നാൽ, ബീഫിന്റെ കാര്യത്തിൽ ഇടതുപക്ഷം എന്തുകൊണ്ടാണ് പ്രശ്‌നമുണ്ടാക്കുന്നത്. നിങ്ങൾ പന്നിയിറച്ചി എന്തേകൊടുക്കാത്തത്. അതിന്റെ അടവു നയം മനസ്സിലായില്ലേ'' എന്നും വെള്ളാപ്പള്ളി ചോദിച്ചു. നേരത്തെ, തനിക്കു ബീഫ് ഇഷ്ടമാണെന്നും താൻ ബീഫ് കഴിക്കുന്ന ആളാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1