ന്യൂഡല്‍ഹി: അഞ്ച് വര്‍ഷംകൊണ്ട് ഇന്ധനചെലവിനത്തില്‍ 5000 കോടി രൂപ ലാഭിക്കാനുള്ള പദ്ധതി റെയില്‍വെ ആസൂത്രണം ചെയ്യുന്നു.
ഡീസല്‍ ചെലവിനത്തില്‍ 22,000 കോടി രൂപയും വൈദ്യുതിയിനത്തില്‍ 12,500 കോടിയുമാണ് നിലവില്‍ പ്രതിവര്‍ഷം റെയില്‍വേയ്ക്കുള്ള ബാധ്യത.
ശമ്പളം, പെന്‍ഷന്‍ എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്നത് ഇന്ധനത്തിനാണ്.
പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഇന്ധന ഉപയോഗം പരമാവധി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. സൗരോര്‍ജം, വിന്റ് എനര്‍ജി, ബയോ ഡീസല്‍ തുടങ്ങിയ പ്രയോജനപ്പെടുത്താനും പദ്ധതിയുണ്ടെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.