ഏറ്റവും
നല്ലൊരു ടോണിക്കാണ് തേൻ. അഞ്ച് കിലോ ആപ്പിളിൽ നിന്നോ 7 കിലോ കാരറ്റിൽ
നിന്നോ നാല്പതോളം കോഴിമുട്ടയിൽ നിന്നോ ലഭിക്കുന്ന അത്രയും ഊർജ്ജം ഒരു
കിലോഗ്രാം തേനിൽ നിന്നും ലഭിക്കും.
തേൻ വില കൂടുതലുള്ള ഒരു ഭക്ഷ്യവസ്തുവും മരുന്നുമാണ്. വില കൂടിയതായതുകൊണ്ട് തന്നെ നിത്യോപയോഗ ഭക്ഷ്യവസ്തുക്കളിൽ തേൻ ഉൾപ്പെടുത്തുവാൻ സാധാരണക്കാരന് കഴിയുമായിരുന്നില്ല. എന്നാൽ അതിനേക്കാൾ വില കൂടുതലുള്ള ടിന്നിലടച്ച പല ഭക്ഷ്യവസ്തുക്കളും ആരോഗ്യത്തെ നന്നാക്കുന്നില്ലെന്ന് മനസ്സിലാക്കിയിട്ടും ഇപ്പോഴും തേൻ വാഹ്ങി ഉപയോഗിക്കുന്നതിലേക്ക് നമ്മുടെ ശ്രദ്ധ തിരിഞ്ഞിട്ടില്ല. അതിന്റെ പ്രധാന കാരണം തേനിനെക്കുറിച്ചുള്ള അറിവില്ലായ്മയും അതിൽ ചേർക്കുന്ന മായവും കൃത്യമായി തേൻ നിർമ്മിക്കുന്നുണ്ടെന്നതുമാണ്. വിശ്വാസയോഗ്യമായതേത് എന്ന ചോദ്യം നിലനിൽക്കുന്നുണ്ടെന്ന് സാരം.
ആയുർവേദം, അലോപ്പതി, ഹോമിയോ, യുനാനി ചികിത്സകളിൽ തേൻ ഉപയോഗിക്കുന്നുണ്ട്. പ്രകൃതി ചികിത്സയിലെ പ്രധാന മരുന്നാണ് തേൻ. തേൻ മാത്രമായും നിരവധി രോഗങ്ങളിൽ പല മരന്നുകൾക്കൊപ്പവും ആയിരക്കണക്കിന് സന്ദർഭങ്ങളിൽ തേനിനെക്കുറിച്ച് പരാമർശമുണ്ട്.
ഏറ്റവും എളുപ്പത്തിൽ തേൻ പരിശോധിക്കുന്നതിന് സാധാരണയായി ഒരു മാർഗ്ഗമുണ്ട്. ശരിയായ തേനിന്റെ ഒരു തുള്ളി ഒരു ഗ്ലാസിലെ വെള്ളത്തിലേക്ക് ഇറ്റിച്ചാൽ ഒരു ഗോളരൂപത്തിൽ തന്നെ അത് താഴേക്ക് ചലിക്കുന്നതായി കാണാം. കൃതൃമമായ തേനാണെങ്കിൽ വെള്ളത്തിന്റെ ഉപരിതലത്തിൽവെച്ചുതന്നെ പടർന്നു ലയിക്കുന്നതു കാണാം. നല്ല തേൻ തിരിച്ചറിയാൻ മറ്റ് നിരവധി ഉപാധികളുണ്ടെന്നകാര്യം മറക്കണ്ട.
പ്രമേഹമുള്ളവർ ചെറുതേൻ മാത്രമേ ഉപയോഗിക്കുവാൻപാടുള്ളൂ. അതും പ്രമേഹം നിയന്ത്രണ വിധേയമായിരിക്കുമ്പോൾ മതി.
തേൻ ബെയ്സ്ഡ് ജാമുകൾ മാർക്കറ്റിൽ ലഭിക്കുന്നുണ്ട്. എന്നാൽ അത് ചൂടുള്ള റൊട്ടിയിലോ ചപ്പാത്തിയിലോ പുരട്ടിയോ മറ്റ് ചൂടുള്ള വസ്തുക്കളോടൊപ്പമോ കഴിക്കുകയേ ചെയ്യരുത്. ചൂടാറിയവയ്ക്കൊപ്പം കഴിക്കുന്നത് നല്ലതുതന്നെ.
ഹൃദയത്തിനും ശ്വാസകോശങ്ങൾക്കും തലച്ചോറിനും ദഹനത്തിനും നല്ലതാണ് തേൻ. കേടുകൂടാതെ ദീർഘനാൾ ഇരിക്കുവാനുള്ള കഴിവും തേനിനു മാത്രമുള്ളതാണ്. തേൻ ഉപയോഗപ്പെടുത്താവുന്ന ചില പ്രാഥമിക ചികിത്സകൾ ഇനി പറയാം. കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങൾ ഒരു ആയുർവ്വേദഡോക്ടറിൽ നിന്നും തേടാവുന്നതാണ്.
ആസ്തമാ രോഗികൾ രാത്രി കിടക്കാൻനേരം ഒരു ചെറുനാരങ്ങയുടെ നീരും അത്രയും തേനും ചേർത്ത് യോജിപ്പിച്ച് ചുക്ക് പൊടിയോടൊപ്പം ഉപയോഗിച്ചാൽ രാത്രിയിലെ ശ്വാസം മുട്ടൽമാറും.
കുഞ്ഞുങ്ങൾക്ക് നിറം ലഭിക്കുവാൻ തേനിൽ പച്ചമഞ്ഞൾ ചേർത്ത് പുരട്ട് കുളിപ്പിക്കുക. പല്ലിന്റെ ബലം വർദ്ധിക്കുവാൻ കുട്ടികൾക്ക് തേൻ കൊടുക്കാം.
തീ കൊണ്ടോ, നീരാവികൊണ്ടോ ചൂടുവെള്ളം വീണോ പൊള്ളലുണ്ടായാൽ തേൻ മാത്രമായോ തേനും നെയ്യും ചേർത്തോ പുരട്ടുക.
പുളിച്ചു തികട്ടലും മലബന്ധവും ശമിപ്പിക്കുവാൻ ഒരു ഗ്ലാസ് ചൂടാക്കിയ വെള്ളത്തിൽ പകുതി ചെറുനാരങ്ങാനീർ ചേർത്ത് ഒരു സ്പൂൺ തേൻ കലർത്തി അതിരാവിലെ വെറും വയറ്റിൽ കുടിക്കുക.
തേൻ ചൂടാക്കിയോ ചൂടുള്ള കാലാവസ്ഥയിലോ ശരീരം ചൂടുപിടിച്ചിരിക്കുമ്പോഴോ ചൂടുള്ള എന്തിന്റെയെങ്കിലും കൂടെയോ ഉപയോഗിക്കുന്നത് നല്ലതല്ല എന്നാൽ ചില രോഗാവസ്ഥകളിൽ മരുന്നായി നിർദ്ദേശിച്ചിട്ടുള്ളിടത്ത് അപ്രകാരം ഉപയോഗിക്കാവുന്നതാണ്. ആഹാരമായി ഉപയോഗിക്കരുത്.
ചൂടാറിയ റൊട്ടിയിലോ ചപ്പാത്തിയിലോ തേൻ പുരട്ടി നൽകുന്നത് കുട്ടികളിലെ വിരശല്യം ഒഴിവാക്കുവാൻ നല്ലത്.
ചെറു ചൂടുവെള്ളത്തിൽ തേൻ ചേർത്ത് വെറും വയറ്റിൽഅതിരാവിലെ കുടിച്ചാൽ വണ്ണം കുറയും. വണ്ണം വയ്ക്കുവാൻ പച്ചവെള്ളത്തിൽ തേൻ ചേർത്ത് രാവിലെയും വൈകിട്ടും കുടിക്കാം.
ജലദോഷം കുറയ്ക്കുവാൻ തേനും ചെറുനാരങ്ങാനീരും ചേർത്ത് കുടിക്കുക.
കിടക്കാൻനേരം തേൻ കഴിച്ചാൽ നല്ല ഉറക്കം ലഭിക്കും.
നിയന്ത്രണത്തിലുള്ള പ്രമേഹത്തിന് മഞ്ഞളും നെല്ലിക്കയും പൊടിച്ചോ അരച്ചോ ചേർത്ത് തേൻകൂട്ടി കഴിക്കാം.
ഗർഭിണികൾക്ക് ഒരു ടീസ്പൂൺ തേൻ വീതം ദിവസവും കഴിക്കാം.
രക്തിക്കുറവിന് രണ്ട് നേരവും ഒരു ടീസ്പൂൺ വീതം തേൻ കുടിയ്ക്കണം.
ശരീരം തണുപ്പിക്കുന്നതിന് ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് തേൻ ചേർത്ത് കുടിക്കുക.
ക്ഷീണമുള്ളവർക്ക് ഒരു ഗ്ലാസ് പശുവിൻപാൽ കാച്ചിതണുപ്പിച്ച് മധുരം തോന്നുന്ന അത്രയും ചെറുതേൻ ചേർത്ത് പതിവായി കഴിക്കുക.
പനിയുള്ളപ്പോൾ തേൻ ചേർത്ത് ഇടയ്ക്കിടെ വെള്ളം കുടിക്കുകയും മറ്റ് ആഹാരം ഒഴിവാക്കുകയും ചെയ്യുക.
വിപണിയിൽ നല്ല തേൻ ലഭ്യമാക്കുന്നതിനും ചെറുതേൻ, വൻതേൻ എന്നിവ വേർതിരിച്ച് വിൽക്കുന്നതിനും സർക്കാരിന്റെ സത്വര ശ്രദ്ധപതിയേണ്ടതുണ്ട്.
രോഗികളും അല്ലാത്തവരും പ്രത്യേകിച്ചും കുട്ടികൾ തേനിന്റെ ഉപയോഗം വർദ്ധിപ്പിക്കൂ. ആരോഗ്യം സംരക്ഷിക്കൂ.
ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ഗവ.ആയൂർവേദ ഡിസ്പെൻസറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ