ആകാശമധ്യത്തില്‍ കിഴുക്കാംതൂക്കായി ഒരു നിബിഡവനം
മുകളിലേക്കു മുകളിലേക്കു വളരുന്ന കാട്. കെട്ടിടത്തിന്റെ ഓരോ നിലയിലും പച്ചപ്പ്. താഴെനിന്ന് വാഹനങ്ങളും കെട്ടിടങ്ങളും പുറത്തേക്കു വിടുന്ന അശുദ്ധവാതകങ്ങള്‍ക്ക് പരിഹാരമായി മരങ്ങള്‍ പുറത്തുവിടുന്ന ഓക്‌സിജന്‍ കലവറ. ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ സ്‌റ്റെഫാനോ ബോയേറി സൃഷ്ടിച്ച ബോസ്‌കൊ വെര്‍ട്ടിക്കല്‍ എന്ന കെട്ടിടവിസ്മയത്തെ ഇങ്ങനെ നിരീക്ഷിക്കാം. കെട്ടിടത്തിന് വലിയ ഭാവിയില്ലെന്നും അവിടെ ജീവിക്കാന്‍ പറ്റില്ലെന്നും പറഞ്ഞ വിമര്‍ശകരുമുണ്ട്. പദ്ധതിയെ ആദ്യമാദ്യം മിലാനിലെ ജനങ്ങളും സംശയത്തോടെയാണ് വീക്ഷിച്ചത്.
'ദി മോസ്റ്റ് എക്‌സൈറ്റിംഗ് ന്യൂ ടവര്‍ ഇന്‍ ദ് വേള്‍ഡ്' എന്നു
വിശേഷിപ്പിക്കപ്പെട്ട മിലാനിലെ കെട്ടിടം ബോയേറിയെ അന്താരാഷ്ട്ര
പ്രശസ്തനാക്കി. വാസ്തുവിദ്യയ്ക്കും പരിസ്ഥിതി പ്രാധാന്യത്തിനും പ്രശംസ
നേടിയ പച്ചപ്പില്‍ സമൃദ്ധമായ ഈ കെട്ടിടത്തിന്റെ 36 നിലയുള്ള മറ്റൊരു
പകര്‍പ്പ് സ്വിറ്റ്‌സര്‍ലാന്റിലെ ലൊസാന്‍ നഗരത്തില്‍ നിര്‍മ്മിക്കുകയാണ്
സ്‌റ്റെഫാനോ ബോയേറി. നൂറോളം ദേവതാരുവും ആറായിരത്തോളം കുറ്റിച്ചെടികളും
ഉള്‍പ്പടെ പതിനെട്ടായിരത്തോളം ചെറുതും വലുതുമായ സസ്യങ്ങളാണ് ഈ
കെട്ടിടത്തിനുമേല്‍ പച്ചപ്പട്ടു ചുറ്റി നില്‍ക്കുന്നത്.
യൂറോപ്യന്‍ ദേവതാരു മരങ്ങള്‍ ഓരോ സീസണിലും നിറം മാറുന്നതിനാല്‍ ഹരിതനിറത്തിനു പുറമെ, ആകര്‍ഷകമായ മറ്റു നിറങ്ങളും ഈ കെട്ടിടത്തിന് അലങ്കാരമാവും. മിലാനിലെ ഇരട്ട കെട്ടിടത്തില്‍ ഏകദേശം 10,000 മീറ്റര്‍ ചുറ്റളവിലുള്ള വനവിസ്തൃതി സൃഷ്ടിച്ചെടുക്കാന്‍ ബോയേറിക്കു സാധിച്ചിട്ടുണ്ട്. വലിയതും ഇടത്തരത്തിലുമുള്ളതായ 480 വൃക്ഷങ്ങള്‍, 250 ചെറിയമരങ്ങള്‍, 5,000 കുറ്റിച്ചെടികള്‍, 10,000 വള്ളിച്ചെടികള്‍ എന്നിവ ഈ കെട്ടിടത്തില്‍ വളരുന്നു.

ജൈവികമായ ആവാസവ്യവസ്ഥ നഗരാന്തരത്തില്‍ നിര്‍മ്മിക്കുകയാണ് ബോയേറി ചെയ്യുന്നത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ 5 മുതല്‍ 7% വരെ കാര്‍ബണ്‍ ഡയോക്‌സൈഡ് നിര്‍ഗമിക്കുന്നുണ്ട്. അതേസമയം, കെട്ടിടങ്ങളിലുള്ള മരങ്ങള്‍ പുറത്തേക്കു വിടുന്ന ഓക്‌സിജന്‍ അളവും ഏതാണ്ട് ഇത്രതന്നെ വരും. അന്തരീക്ഷത്തില്‍ കൂടുതല്‍ ഓക്‌സിജന്‍ നിറയുന്നതോടെ ജീവിതം കൂടുതല്‍ പ്രകൃതിയോട് അടുക്കുമെന്ന് ബോയേറി വിശ്വസിക്കുന്നു.
നഗര വളര്‍ച്ചയ്ക്ക് ഭംഗം വരാതെ ഹരിതാഭമായ കുളിര്‍മ്മ പകരുകയണ് ഈ ലംബവനം ചെയ്യുന്നത്. സസ്യശാസ്ത്രജ്ഞരാല്‍ തിരഞ്ഞെടുക്കപ്പെട്ടതാണ് ഓരോ വൃക്ഷവും. ആകാശമധ്യത്തിലെ ബാല്‍ക്കണിയില്‍ ഇരുന്ന് പച്ചിലകള്‍ തീര്‍ക്കുന്ന ശീതളഛായ നുകരുന്ന മധുരമാണ് ബോയേറിയുടെ ഈ പദ്ധതി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ