തടിയന്മാരുടെ ശ്രദ്ധയ്ക്ക്.... smile emoticon
https://www.facebook.com/photo.php?fbid=1025699354117296&set=a.623341901019712.1073741828.100000317225112&type=3&theater

Suresh Anthavasi
നാടു
മുഴുവന്‍ തടിയന്മാരും കുടവയറന്മാരും. തടി കുറയ്ക്കാന്‍ തടിയന്മാര്‍
ഓട്ടവും നടപ്പും തുടങ്ങിയിട്ട് കാലം കുറെയായി. എന്തൊക്കെ ചെയ്തിട്ടും
ഒരുത്തന്‍റെയും തടി കുറയുന്നില്ല എന്ന
തിരിച്ചറിവ് ഔഷധവ്യവസായികളെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. ഇപ്പോള്‍
വിപണിയുടെ ഒരു മൂല മുഴുവന്‍ തടി കുറയ്ക്കാനുള്ള ഔഷധങ്ങളാണ്. വാങ്ങുക,
കഴിക്കുക, തടി കുറയ്ക്കുക!
ഇപ്പോള്‍ ഗാര്‍സീനിയ കംബോജിയയുടെ കാലമാണ്. ഐശ്വര്യാറായി ബച്ചന്‍ തന്‍റെ
ഭാരം 42 പൌണ്ട് കുറഞ്ഞതിന് ഗാര്‍സീനിയ കംബോജിയയ്ക്കു നന്ദി പറഞ്ഞു
"ട്വീറ്റ്" ചെയ്ത അന്നു മുതല്‍ പല രൂപത്തിലും ഭാവത്തിലും ഗാര്‍സീനിയ
കംബോജിയ തടിയന്മാരുടെ ലോകത്തു വിലസി നടക്കുന്നു.
ഗാര്‍സീനിയ കംബോജിയ എന്ന പേരു കേട്ട് ഞെട്ടണ്ട. നമ്മുടെ കുടംപുളി ആണ്. ശരീരത്തില്‍ കൊഴുപ്പ് അധികമായി അടിഞ്ഞുകൂടാന്‍ വിടാതെ ഗാര്‍സീനിയ കംബോജിയ ശരീരത്തെ സംരക്ഷിക്കുമത്രേ. അടിഞ്ഞുകൂടിയ കൊഴുപ്പിനെ കുറയ്ക്കാനും ഗാര്‍സീനിയ കംബോജിയ മതിയത്രേ. ഇത് ശാസ്ത്രീയമായ കണ്ടുപിടിത്തം.
മലയാളി സ്ഥിരമായി കഴിച്ചിരുന്ന കൊഴുപ്പുകൂടിയ ആഹാരം മത്സ്യമായിരുന്നുവെന്നും, മത്സ്യം കറി വെയ്ക്കുമ്പോള്‍ അമ്മമാര്‍ കുടംപുളി ധാരാളമായി ഉപയോഗിക്കുമായിരുന്നുവെന്നും ആരോടും പറയണ്ട. പറഞ്ഞാല്‍ അമ്മമാരുടെ ആ അറിവിനെ നമ്മള്‍ ശാസ്ത്രീയമാക്കാന്‍ നോക്കുകയാണ് എന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കും.
എന്തായാലും കുടംപുളിയുടെ വ്യാവസായിക മൂല്യം പെട്ടന്നു കൂടിയിട്ടുണ്ട്.
വീട്ടില്‍ കുടംപുളിയുള്ള തടിയന്മാര്‍ ദിവസവും കുടംപുളിയിട്ടു കറി വെച്ചു കഴിക്കുക. വാളന്‍പുളിയ്ക്കു പകരം ഏതു കറിയിലും കുടംപുളി ഉപയോഗിക്കാം. വറുത്തതും പൊരിച്ചതും കണ്ണില്‍ക്കണ്ടതും വലിച്ചുവാരി തിന്നാതിരിക്കുക. മിതമായി ആഹാരം കഴിക്കുക. അര മണിക്കൂര്‍ എങ്കിലും ശരീരം അനങ്ങി പണിയെടുക്കുക. നന്നായി വെള്ളം കുടിക്കുക. ആറു മാസം കൊണ്ട് പൊണ്ണത്തടി കുറഞ്ഞു കിട്ടും.
കടയില്‍ നിന്ന് കളര്‍ കയറ്റിയ റബ്ബറും കറയും വാങ്ങിക്കഴിച്ചിട്ടു കുടംപുളിയെ കുറ്റം പറയരുത്.
ഓര്‍ക്കുക ആന ആടാകും എന്നു കരുതുന്നത് അസംബന്ധം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ