3/09/2016

ദിവസവും ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കും

mangalam.com

ദിവസവും ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കും

mangalam malayalam online newspaperകൊളസ്‌ട്രോളിന്റെ കാര്യത്തില്‍ മലയാളികള്‍ ഏറ്റവുമധികം ഭയപ്പെടുന്നത് വെളിച്ചെണ്ണയെയാണ്. വെളിച്ചെണ്ണ ഏറ്റവുമധികം ഉപയോഗിക്കുന്ന മലയാളികള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളില്‍ ഭയം വെളിച്ചെണ്ണയെ തന്നെയാണ്. എന്നാല്‍ ഒരു സ്പൂണ്‍ ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ശരീരത്തിലെ നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കാന്‍ ഒരു സ്പൂണ്‍ വെളിചെണ്ണയ്ക്ക് കഴിയും. എന്നാല്‍ വെളിച്ചെണ്ണയുടെ ഉപയോഗം അമിതമാകാനും പാടില്ല.
ഏറ്റവും പുതിയ ഗവേഷണ ഫലങ്ങളാണ് വെളിച്ചെണ്ണയ്ക്ക് €ീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കോക്കനട്ട് ഓയിലും കൊളസ്‌ട്രോളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ ഗവേഷണത്തില്‍ ശരീരത്തിന്റെ ഭാരം കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ദിനവുമുള്ള ഒരു സ്പൂണ്‍ വെളിച്ചെണ്ണയുടെ ഉപയോഗത്തിന് സാധിക്കുമെന്ന് തെളിയിക്കുന്നു.
പഠനത്തിനായി ദിനവും വെളിച്ചെണ്ണ ഉപയോഗിച്ചവര്‍ക്ക് ഉപയോഗിക്കാതിരുന്നവരേക്കാള്‍ ആറ് കിലോഗ്രാം തൂക്കം കുറഞ്ഞു. അതുപോലെ തന്നെ ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂടുകയും ചെയ്തു. ഒരു സ്പൂണ്‍ ശുദ്ധമായ വെളിച്ചെണ്ണ മറ്റു കലര്‍പ്പുകള്‍ക്ക് വിധേയമാക്കാതെ ഉപയോഗിച്ചപ്പോഴാണ് ഈ വിത്യാസം കണ്ടത്. എന്നാല്‍ വെളിച്ചെണ്ണയില്‍ വറുത്തെടുത്ത ആഹാരത്തിന്റെ ഉപയോഗം കുറയ്ക്കുന്നത് തന്നെയാണ് നല്ലത്. പകരം ശുദ്ധമായ ഒരു സ്പൂണ്‍ വെളിച്ചെണ്ണ മറ്റു പ്രോസസുകള്‍ക്ക് വിധേയമാക്കാതെ ദിവസവും ഉപയോഗിക്കുന്നത് നല്ലത് തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1