mangalam.com
പെണ്ണ്,
ഈശ്വരന്റെ ഏറ്റവും മനോഹരമായ സൃഷ്‌ട്ടി. ഏല്ലാ പൂര്‍ണ്ണതയോടും കൂടി
മനോഹരമായ അച്ചില്‍വാര്‍ത്ത ഒരു ശില്‍പ്പം. പുറത്ത് ഉള്ളതിനേക്കാള്‍
എത്രയോ ഏറെ സൗന്ദര്യവും നന്മയുമാണ് അവള്‍ അകത്ത് വഹിക്കുന്നത്. എത്ര
ശക്‌തമായാണ് ഓരോ കാര്യവും ചെയ്യുന്നത്. എത്ര ധീരമായാണ് ഓരോ
അനുഭവങ്ങളേയും നേരിടുന്നത്. കുറച്ചു കൂടി വ്യക്‌തമായി പറഞ്ഞാല്‍
പെണ്ണിന്റെ ശക്‌തിയാണ് മള്‍ട്ടിടാസ്‌ക്കിങ്ങ്. അഥവ ഒരു സമയം ഒന്നിലതികം
കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ്.
ഒരു ദോശയുണ്ടാക്കാന്‍ 2, 3 മിനിറ്റ് മതിയെങ്കില്‍ അതിനിടയില്‍ അവള്‍ മുപ്പത് കാര്യം ചെയ്യും. സാമ്പാറിനുള്ള പച്ചക്കറികള്‍ ശരിയാക്കും. ഇതിനിടയില്‍ പാലു തിളച്ച് തൂവാതെ ശ്രദ്ധിക്കും. കുട്ടികള്‍ക്ക് കുളിക്കാന്‍ വെള്ളം ചൂടാക്കും. ഇതിനിടയില്‍ ദോശ വേകും. അടുത്ത ദോശ ഇടുമ്പോള്‍ ഫോണ്‍ ബെല്ലടിക്കുന്നുണ്ടാകും. സംസാരിക്കുന്നതിനിടയില്‍ തന്റെ 7 വയസുകാരന്‍ മകന്റെ മുടി ഒന്നുകൂടി തോര്‍ത്തികൊടുക്കും. അപ്പോഴെയ്‌ക്കും ആ ദോശയും പാകമായി കഴിഞ്ഞിരിക്കും.
അടുത്തത് ഇടുമ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമുള്ള പൊതിപ്പാത്രങ്ങള്‍ വൃത്തിയാക്കി പാത്രത്തില്‍ വിഭവങ്ങള്‍ നിറക്കും. പിന്നെ ഒരു മരണപ്പാച്ചിലാണ് മക്കളും ഭര്‍ത്താവും കഴിച്ച് കഴിയുമ്പോഴെയ്‌ക്കും കുളിച്ച് ഒരുങ്ങി ഓഫീസില്‍ പോകാനിറങ്ങിട്ടുണ്ടാകും. ഇതിനിടയില്‍ മറന്നുപോകുന്നത് ഉണ്ടാക്കി വച്ച ദോശ കഴിക്കാനാണ്.
ഇങ്ങനെ പലകാര്യങ്ങള്‍ ഒരുമിച്ച് ചെയ്യുമ്പോള്‍ അവള്‍ പണിയെടുക്കാന്‍ വേണ്ടി ജനിച്ചവളോ, കഴുതയോ അല്ല ആകുന്നത്. മറിച്ച് ഒരു സമയം ഒരായിരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള മാനേജരാകുകയാണ്. ജീവിതത്തില്‍ എല്ലാ സ്‌ത്രീകള്‍ക്കും എന്നെങ്കിലും ഒരിക്കല്‍ ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടാകും. അവിടെ തളരാതെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞാല്‍ അറിയുക നിങ്ങള്‍ ജീവിതത്തില്‍ വിജയിച്ചു കഴിഞ്ഞു. ശക്‌തിയുടെ കീരിടം സ്വയം വഹിക്കുന്ന പുരുഷന് ജന്മങ്ങള്‍ കൊണ്ടു നേടാന്‍ കഴിയാത്ത ശക്‌തിയുടെ ഉടമാണ് നിങ്ങളിപ്പോള്‍
ഒരു ദോശ വേകുന്ന 2 മിനിറ്റില്‍ പെണ്ണ് ചെയ്യുന്നത്
![mangalam malayalam online newspaper](http://www.mangalam.com/sites/default/files/imagecache/image_650x650/1457447535_women_0.jpg)
ഒരു ദോശയുണ്ടാക്കാന്‍ 2, 3 മിനിറ്റ് മതിയെങ്കില്‍ അതിനിടയില്‍ അവള്‍ മുപ്പത് കാര്യം ചെയ്യും. സാമ്പാറിനുള്ള പച്ചക്കറികള്‍ ശരിയാക്കും. ഇതിനിടയില്‍ പാലു തിളച്ച് തൂവാതെ ശ്രദ്ധിക്കും. കുട്ടികള്‍ക്ക് കുളിക്കാന്‍ വെള്ളം ചൂടാക്കും. ഇതിനിടയില്‍ ദോശ വേകും. അടുത്ത ദോശ ഇടുമ്പോള്‍ ഫോണ്‍ ബെല്ലടിക്കുന്നുണ്ടാകും. സംസാരിക്കുന്നതിനിടയില്‍ തന്റെ 7 വയസുകാരന്‍ മകന്റെ മുടി ഒന്നുകൂടി തോര്‍ത്തികൊടുക്കും. അപ്പോഴെയ്‌ക്കും ആ ദോശയും പാകമായി കഴിഞ്ഞിരിക്കും.
അടുത്തത് ഇടുമ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമുള്ള പൊതിപ്പാത്രങ്ങള്‍ വൃത്തിയാക്കി പാത്രത്തില്‍ വിഭവങ്ങള്‍ നിറക്കും. പിന്നെ ഒരു മരണപ്പാച്ചിലാണ് മക്കളും ഭര്‍ത്താവും കഴിച്ച് കഴിയുമ്പോഴെയ്‌ക്കും കുളിച്ച് ഒരുങ്ങി ഓഫീസില്‍ പോകാനിറങ്ങിട്ടുണ്ടാകും. ഇതിനിടയില്‍ മറന്നുപോകുന്നത് ഉണ്ടാക്കി വച്ച ദോശ കഴിക്കാനാണ്.
ഇങ്ങനെ പലകാര്യങ്ങള്‍ ഒരുമിച്ച് ചെയ്യുമ്പോള്‍ അവള്‍ പണിയെടുക്കാന്‍ വേണ്ടി ജനിച്ചവളോ, കഴുതയോ അല്ല ആകുന്നത്. മറിച്ച് ഒരു സമയം ഒരായിരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള മാനേജരാകുകയാണ്. ജീവിതത്തില്‍ എല്ലാ സ്‌ത്രീകള്‍ക്കും എന്നെങ്കിലും ഒരിക്കല്‍ ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടാകും. അവിടെ തളരാതെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞാല്‍ അറിയുക നിങ്ങള്‍ ജീവിതത്തില്‍ വിജയിച്ചു കഴിഞ്ഞു. ശക്‌തിയുടെ കീരിടം സ്വയം വഹിക്കുന്ന പുരുഷന് ജന്മങ്ങള്‍ കൊണ്ടു നേടാന്‍ കഴിയാത്ത ശക്‌തിയുടെ ഉടമാണ് നിങ്ങളിപ്പോള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ