3/09/2016

ആന്‍ഡ്രോയിഡ്‌ ഫോണ്‍ നഷ്‌ടമായാല്‍ ഇനി വളരെ എളുപ്പം കണ്ടെത്താം

mangalam.com

ആന്‍ഡ്രോയിഡ്‌ ഫോണ്‍ നഷ്‌ടമായാല്‍ ഇനി വളരെ എളുപ്പം കണ്ടെത്താം

mangalam malayalam online newspaperഒട്ടേറെ വിവരങ്ങളാണ്‌ സ്‌മാര്‍ട്ട്‌ ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്നത്‌. ബിസിനസ്സ്‌ വിവരങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സ്‌മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കുന്നവരാണ്‌ ഏവരും അത്തരത്തിലുള്ള സ്‌മാര്‍ട്ട്‌ ഫോണ്‍ നഷ്‌ടമായാല്‍ എന്തായിരിക്കും അവസ്‌ഥ. ചിത്രങ്ങളും വീഡിയോകളും അടക്കം എല്ലാ വിവരങ്ങളും മറ്റുള്ളവരുടെ കൈകളില്‍ എത്താന്‍ സാധ്യതയുണ്ട്‌. എന്നാല്‍ ഇനി നിങ്ങളുടെ സ്‌മാര്‍ട്ട്‌ ഫോണ്‍ നഷ്‌ടമായാല്‍ ഇനി വളരെ വേഗം കണ്ടെത്താം.
ഫോണ്‍ നഷ്‌ടമാവുകയോ മോഷണം പോവുകയോ ചെയ്‌താല്‍ നേരെ സേര്‍ച്ച്‌ എന്‍ജിനായ ഗൂഗിളില്‍ എത്തി മെയില്‍ ഐഡി നല്‍കി ലോഗിന്‍ ചെയ്യുക. അതിന്‌ ശേഷം വെയര്‍ ഈസ്‌ മൈ ഫോണ്‍ എന്ന്‌ ടൈപ്പ്‌ ചെയ്‌ത് സെര്‍ച്ച്‌ ചെയ്യുക. ഉടനെ വരുന്ന വിന്‍ഡോയില്‍ ഗൂഗിള്‍ മാപ്പ്‌ ഉണ്ടാകും. അതില്‍ നിങ്ങളുടെ ഫോണ്‍ ഇപ്പോള്‍ എവിടെയാണെന്നുള്ള വിവരം ലഭിക്കും. ഫോണിലെ വിവരങ്ങള്‍ മായ്‌ച്ചുകളയുന്നതിനും ഫോണ്‍ ലോക്ക്‌ ചെയ്യുന്നതിനും സാധിക്കുമെന്നതാണ്‌ ഇതിന്റെ പ്രത്യേകത.
ഫോണ്‍ എവിടെയാണ്‌ വച്ചതെന്ന്‌ മറന്നുപോയെങ്കിലും ഇതേ സേവനം ഉപയോഗിക്കാം. ഗൂഗിള്‍ മാപ്പിലെ വിന്‍ഡോയിലുള്ള റിങ്‌ എന്ന ബട്ടണ്‍ ക്ലിക്ക്‌ ചെയ്‌താല്‍ ഫോണ്‍ അഞ്ചു മിനിറ്റോളം തുടര്‍ച്ചയായി ബെല്ലടിക്കും. എന്നാല്‍ ഫോണ്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം എന്നു മാത്രം . ഈ സേവനം ആന്‍ഡ്രോയിഡ്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ മാത്രമേ ലഭിക്കൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1