3/09/2016

മുടി ഇനി നരയ്‌ക്കില്ല; പ്രതിയെ ശാസ്‌ത്രജ്‌ഞര്‍ പിടിച്ചു

mangalam.com

മുടി ഇനി നരയ്‌ക്കില്ല; പ്രതിയെ ശാസ്‌ത്രജ്‌ഞര്‍ പിടിച്ചു

mangalam malayalam online newspaperഭാവിയില്‍ ഇനി നര ഉണ്ടാകില്ല. കാരണം മറ്റൊന്നുമല്ല നരയ്‌ക്ക് കാരണമായ പ്രതിയെ ശാസ്‌ത്രജ്‌ഞര്‍ പിടികൂടി. യൂണിവേഴ്‌സിറ്റി കോളേജ്‌ ഓഫ്‌ ലണ്ടനിലെ ശാസ്‌ത്രജ്‌ഞരാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഐ.ആര്‍.എഫ്‌-ധ എന്ന ജീനാണ്‌ മുടിക്ക്‌ നിറം നല്‍കുന്നതെന്ന്‌ നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ ജീന്‍ തന്നെയാണ്‌ നരയ്‌ക്കും കാരണമെന്നാണ്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്‌.
മെലാനിന്റെ കുറവാണ്‌ മുടി നരയ്‌ക്കാന്‍ കാരണമെന്ന്‌ നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കണ്ടെത്തല്‍ പ്രകാരം ഐ.ആര്‍.എഫ്‌-4 എന്ന ജീനാണ്‌ നരയ്‌ക്കും കാരണം. ഈ കണ്ടെത്തില്‍ നടത്തിയ സംഘത്തില്‍ ഇന്ത്യന്‍ വംശജനായ ഡോ. കൗസ്‌തുഭ്‌ അധികാരിയുമുണ്ട്‌.
പ്രായമേറുന്നതിന്റെ ലക്ഷണമായിട്ടാണ്‌ മുടി നരയ്‌ക്കുന്നതിനെ പലരും കാണുന്നത്‌. അതിനാല്‍ തന്നെ ആദ്യ നിര കാണുമ്പോഴേ പലര്‍ക്കും ഭയമാണ്‌. എന്നാല്‍ നരയുടെ കാരണം കണ്ടെത്തിയതോടെ നര തടയാനുള്ള വഴിയും തെളിഞ്ഞതായി ശാസ്‌ത്രജ്‌ഞര്‍ അവകാശപ്പെടുന്നു.
അനവധി ജീനുകളാണ്‌ മുടിയുടെ നിറത്തിനും ആരോഗ്യത്തിനും അടിസ്‌ഥാനം. ഇതില്‍ നിന്നും നരയ്‌ക്ക് കാരണമായ ജീനിനെ വേര്‍തിരിച്ചെടുത്തതോടെ നര തടയാന്‍ കഴിയും. മാത്രമല്ല നരച്ച മുടിക്ക്‌ പഴയ നിറം തിരിച്ച്‌ കൊടുക്കാനും സാധിക്കും. അതേസമയം ജീനിന്റെ റോള്‍ 30ശതമാനം മാമ്രാണ്‌. പ്രായം, മാനസിക സമ്മര്‍ദം എന്നിവയാണ്‌ നരയുടെ 70ശതമാനം കാരണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1