janamtv.com
ന്യൂഡല്‍ഹി: വനിതാ സംരംഭകരെ
സഹായിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച മഹിള ഇ ഹാത്
ആരംഭിച്ചു. വനിതകള്‍ക്ക് പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍ നിന്നുളള
സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്റര്‍നെറ്റ് വഴി വിറ്റഴിക്കാന്‍
അവസരമൊരുക്കുന്ന ഓണ്‍ലൈന്‍ വേദിയാണ് മഹിളാ ഇ ഹാത്. പ്രധാനമന്ത്രി
നരേന്ദ്രമോദി മുന്‍കൈയ്യെടുത്ത് നടപ്പാക്കിയ സ്റ്റാന്‍ഡ് അപ് ഇന്ത്യ,
ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളുടെ ഭാഗമായിട്ടാണ് ഇത്
നടപ്പിലാക്കിയിരിക്കുന്നത്.
ആയിരക്കണക്കിന് ചെറുകിട വനിതാസംരംഭകര്‍ക്ക് മഹിള ഇ ഹാത് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. വനിതാ ശിശുക്ഷേമമന്ത്രി മനേകാ ഗാന്ധിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതാദ്യമായിട്ടാണ് സ്ത്രീ സംരംഭകരെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തുന്നത്. ചെറുകിട വനിതാ സംരംഭകരെ ബിസിനസിന്റെ പുതിയ തലങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന ലക്ഷ്യം കൂടി പുതിയ സംരംഭത്തിന് പിന്നിലുണ്ട്.
മൂന്ന് ഘട്ടമായിട്ടാകും പോര്‍ട്ടലിന്റെ സേവനം വിപുലപ്പെടുത്തുക. ആദ്യ ഘട്ടം മാത്രമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ മറ്റ് വാണിജ്യ സൈറ്റുകളുമായി ബന്ധപ്പെട്ടും മഹിള ഇ ഹാത് പ്രവര്‍ത്തിക്കും. ഇതോടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിശാലമായ വേദിയായിരിക്കും സംരംഭകര്‍ക്ക് ലഭിക്കുക. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിര്‍ദ്ദിഷ്ട രൂപത്തില്‍ ഇ മെയിലായി വിവരങ്ങള്‍ കൈമാറണം.
http://mahilaehaat-rmk.gov.in എന്ന അഡ്രസില്‍ വെബ്‌സൈറ്റ് ലഭ്യമാകും.
വനിതാ സംരംഭകരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ മഹിള ഇ ഹാത് ആരംഭിച്ചു
Posted BY Admin
![mahila e haat](http://www.janamtv.com/wp-content/uploads/2016/03/mahila-e-haat.jpg)
ആയിരക്കണക്കിന് ചെറുകിട വനിതാസംരംഭകര്‍ക്ക് മഹിള ഇ ഹാത് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. വനിതാ ശിശുക്ഷേമമന്ത്രി മനേകാ ഗാന്ധിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതാദ്യമായിട്ടാണ് സ്ത്രീ സംരംഭകരെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തുന്നത്. ചെറുകിട വനിതാ സംരംഭകരെ ബിസിനസിന്റെ പുതിയ തലങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന ലക്ഷ്യം കൂടി പുതിയ സംരംഭത്തിന് പിന്നിലുണ്ട്.
മൂന്ന് ഘട്ടമായിട്ടാകും പോര്‍ട്ടലിന്റെ സേവനം വിപുലപ്പെടുത്തുക. ആദ്യ ഘട്ടം മാത്രമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ മറ്റ് വാണിജ്യ സൈറ്റുകളുമായി ബന്ധപ്പെട്ടും മഹിള ഇ ഹാത് പ്രവര്‍ത്തിക്കും. ഇതോടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിശാലമായ വേദിയായിരിക്കും സംരംഭകര്‍ക്ക് ലഭിക്കുക. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിര്‍ദ്ദിഷ്ട രൂപത്തില്‍ ഇ മെയിലായി വിവരങ്ങള്‍ കൈമാറണം.
http://mahilaehaat-rmk.gov.in എന്ന അഡ്രസില്‍ വെബ്‌സൈറ്റ് ലഭ്യമാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ