localnews.manoramaonline.com
‘പൊട്ടിത്തെറിച്ച മൊബൈൽ ഫോണിൽനിന്ന് തീ പടർന്നു
by സ്വന്തം ലേഖകൻ
കൊരട്ടി
∙ കാതിക്കുടത്ത് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു തീ പടർന്നു തലയണയും
വസ്ത്രങ്ങളും കത്തിനശിച്ചു. വാഴപ്പിള്ളി ആന്റണിയുടെ മകൻ അജിതിന്റെ മൊബൈൽ
ഫോണാണു കഴിഞ്ഞ ദിവസം രാത്രി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ബാറ്ററി
ചാർജ് ചെയ്തതിനുശേഷം കേബിളിൽനിന്ന് ഊരി കിടക്കയിൽ വച്ചതിനുശേഷമാണു
പൊട്ടിത്തെറിച്ചത്. ഫോണിന്റെ ഫൈബർ ഗാർഡ് ഉരുകി തീ തലയണയിലേക്കും
തൊട്ടടുത്ത് അയയിൽ വിരച്ചിട്ടിരുന്ന വസ്ത്രങ്ങളിലേക്കും പടർന്നു.
ഉടൻ വെള്ളമൊഴിച്ചു തീ കെടുത്താനായതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി. ആന്റണിയും ഭാര്യ ആലീസും ഇതേ സമയം അജിതിനൊപ്പം മുറിയിൽ ഉണ്ടായിരുന്നു. ആർക്കും പരുക്കില്ല. ബിടെക് വിദ്യാർഥിയായ അജിത് രണ്ടു വർഷം മുൻപാണ് ഓൺലൈൻ വഴി പതിനായിരം രൂപ വിലയുള്ള ഫോൺ സ്വന്തമാക്കിയത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ