3/04/2016

ട്രെയിനിനു നേരേ കല്ലേറ്‌; താരത്തിന്‌ ഗുരുതരപരുക്ക്‌

ട്രെയിനിനു നേരേ കല്ലേറ്‌; കോമഡിസ്റ്റാര്‍ മിമിക്രി താരത്തിന്‌ ഗുരുതരപരുക്ക്‌

ആലപ്പുഴ: ട്രെയിനു നേരേയുണ്ടായ കല്ലേറില്‍ മിമിക്രി താരത്തിനു ഗുരുതരമായി പരുക്കേറ്റു. വോഡഫോണ്‍ കോമഡി സ്‌റ്റാര്‍സ്‌ എന്ന പരിപാടിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്‌ പരിചിതനായ ആലപ്പുഴ കനാല്‍ വാര്‍ഡ്‌ തൈപ്പറമ്പില്‍ വീട്ടില്‍ ചിത്തരഞ്‌ജനാ(38)ണു പരുക്കേറ്റത്‌.
കായംകുളത്തെ ബന്ധുവീട്ടില്‍നിന്ന്‌ ആലപ്പുഴയിലേക്കുള്ള മടക്കയാത്രയിലായിരുന്നു ചിത്തരഞ്‌ജന്‍. പുന്നപ്രയ്‌ക്കും ആലപ്പുഴയ്‌ക്കും ഇടയില്‍ നേത്രാവതി എക്‌സ്‌പ്രസിനുനേരെ ഇന്നലെ ഉച്ചയ്‌ക്ക്‌ 12.45 ഓടെയാണ്‌ കല്ലേറുണ്ടായത്‌. ആലപ്പുഴ സ്‌റ്റേഷനിലിറങ്ങാന്‍ വാതിലിന്റെ ഭാഗത്തേക്കു നടന്നുവരുമ്പോഴാണ്‌ ഏറു കൊണ്ടത്‌.
ബോധരഹിതനായി വീണ ഇദ്ദേഹത്തെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കുകയും വിദഗ്‌ധ ചികിത്സയ്‌ക്കായി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റുകയും ചെയ്‌തു. വലതുകണ്ണിന്‌ മുകളില്‍ നെറ്റിയിലാണ്‌ മുറിവേറ്റത്‌. തലയ്‌ക്ക്‌ എട്ടു തുന്നലുണ്ട്‌. മുമ്പും ഈ ഭാഗങ്ങളില്‍ ട്രെയിനു നേരെ കല്ലേറുണ്ടായിട്ടുണ്ട്‌. സംഭവത്തില്‍ ആലപ്പുഴ റെയില്‍വെ സുരക്ഷാസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1