ചുണ്ണാമ്പുകല്ലിൽനിന്ന് പേപ്പർ; വെള്ളത്തിൽ വീണാലും നനയില്ല
by സ്വന്തം ലേഖകൻ
ദുബായ്∙ കല്ലിൽനിന്ന് പേപ്പറോ? അപൂർവ്വമായ കണ്ടുപിടിത്തം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് ബ്രിട്ടീഷ് കമ്പനിയായ പരാക്സ്. കല്ലിൽ നിന്ന് പേപ്പറുണ്ടാക്കാനുള്ള വിദ്യ ദുബായ് രാജ്യാന്തര കൺവെൻഷൻ സെന്‍ററിൽ നടന്നുവരുന്ന പേപ്പർ വേൾഡ് മിഡിൽ ഈസ്റ്റിൽ കമ്പനി അവതരിപ്പിച്ചു. പരിസ്ഥിതി സൗഹൃദ സംരംഭത്തിലൂടെ എങ്ങനെ പേപ്പറുണ്ടാക്കുമെന്ന ചിന്തയാണ് കല്ലുപേപ്പറിന്‍റെ പിറവിക്ക് കാരണമായതെന്നു കമ്പനി അധികൃതർ വ്യക്തമാക്കി.80 ശതമാനം ചുണ്ണാമ്പ് കല്ല് അഥവാ കാൽസ്യം കാർബണേറ്റും 20 ശതമാനം പുനരുപയോഗ പ്ലാസ്റ്റികും ഉപയോഗിച്ചാണ് നിർമാണം. പേപ്പറുണ്ടാക്കാൻ മുറിക്കേണ്ടിവരുന്നത് ലക്ഷക്കണക്കിന് മരങ്ങളാണെന്ന തിരിച്ചറിവാണ് പുതിയ കണ്ടുപിടുത്തതിന് പ്രചോദനമായത്.
പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന കല്ല് പേപ്പറാക്കി മാറ്റുന്നതിലൂടെ മരങ്ങളെ സംരക്ഷിക്കാൻ മാത്രമല്ല വൈദ്യുതി ഉപയോഗം 50 ശതമാനം കുറയ്ക്കാനും സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഉൽപാദനത്തിന് വെള്ളം വേണ്ട. നനഞ്ഞാലും കേടാകാത്ത പേപ്പറിൽവെള്ളത്തിലും എഴുതാനാകും. ഒരിക്കൽഉപയോഗിച്ച പേപ്പർവീണ്ടും ഉപയോഗിക്കാനാവുമെന്നതാണ് മറ്റൊരു പ്രത്യേക. ത്രിദിന പേപ്പൽവേൾഡ് പ്രദര്‍ശനത്തിൽ ഇന്ത്യ ഉൾപെടെ 42 രാജ്യങ്ങളിലെ 250ലേറെ കമ്പനികൾ പങ്കെടുക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ