3/07/2016

ദോഹ: രാജ്യമെമ്പാടും കൊടുങ്കാറ്റിന് സാധ്യതയുള്ളതായി ഇന്റീരിയർ മിനിസ്ട്രി മുന്നറിയിപ്പു നൽകി

marunadanmalayali.com

മോശം കാലാവസ്ഥാ മുന്നറിയിപ്പുമായി ഇന്റീരിയർ മിനിസ്ട്രി: കൊടുങ്കാറ്റ് ഉണ്ടാകാൻ സാധ്യത;...

മോശം കാലാവസ്ഥാ മുന്നറിയിപ്പുമായി ഇന്റീരിയർ മിനിസ്ട്രി: കൊടുങ്കാറ്റ് ഉണ്ടാകാൻ സാധ്യത; വാഹനമോടിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം

March 07, 2016 | 02:50 PM | Permalink


സ്വന്തം ലേഖകൻ

ദോഹ: രാജ്യമെമ്പാടും കൊടുങ്കാറ്റിന് സാധ്യതയുള്ളതായി ഇന്റീരിയർ മിനിസ്ട്രി മുന്നറിയിപ്പു നൽകി. ആഴ്ചയുടെ തുടക്കം മുതൽ തന്നെ പരക്കെ മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ശക്തമായ മഴ ആരംഭിക്കുന്നത് ബുധനാഴ്ചയും നീണ്ടു നിൽക്കും.
ദോഹയിലേക്ക് കൊടുങ്കാറ്റ് ചലിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് കനത്ത മഴയ്ക്ക് വഴി വയ്ക്കുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നത്. ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും അറിയിപ്പുണ്ട്. രാജ്യമെമ്പാടും ശക്തമായ മഴ പെയ്യുമെന്നും രണ്ടു മൂന്നു ദിവസത്തേക്ക് മഴ നീണ്ടു നിൽക്കുമെന്നുമാണ് പ്രവചനം. വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കുന്നു. മഴയത്ത് റോഡുകൾ അപകടകാരികളാകാൻ സാധ്യതയുള്ളതിനാലാണ് വാഹനവുമായി പുറത്തിറങ്ങുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്തന്. അബു സമാറ, ഉം ബാബ് ഹൈവേകൾ ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഓർമിപ്പിക്കുന്നുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മറുനാടൻ മലയാളിയുടേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1