3/04/2016

ഗുജറാത്ത് നഗരസഭകളില്‍ ബി.ജെ.പി.ക്ക് വിജയം

ഗുജറാത്ത് നഗരസഭകളില്‍ ബി.ജെ.പി.ക്ക് വിജയം

27 മുനിസിപ്പല്‍ നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വിജയം. 15 ഇടത്ത് പാര്‍ട്ടിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടിയപ്പോള്‍ കോണ്‍ഗ്രസ്സിന് എട്ട് നഗരസഭകളാണ് ലഭിച്ചത്.
അഹമ്മദാബാദ്: ഗുജറാത്തില്‍ അവശേഷിച്ച 27 മുനിസിപ്പല്‍ നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വിജയം.
15 ഇടത്ത് പാര്‍ട്ടിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടിയപ്പോള്‍ കോണ്‍ഗ്രസ്സിന് എട്ട് നഗരസഭകളാണ് ലഭിച്ചത്. കഴിഞ്ഞ ഡിസംബറില്‍ കാലാവധി പൂര്‍ത്തിയാകാതിരുന്ന നഗരസഭകളിലേക്കാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 75 ശതമാനം പേര്‍ വോട്ടുചെയ്തു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ചുശതമാനം അധികമാണ്.

21 ജില്ലകളിലായി 660 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ബി.ജെ.പി. 395 സീറ്റുകള്‍ നേടിയതായി പാര്‍ട്ടിവക്താവ് അറിയിച്ചു. ബനസ്‌കന്ഥ ജില്ലയിലെ ഭാഭറില്‍ മുഴുവന്‍ സീറ്റും കിട്ടി. ഗീര്‍-സോംനാഥില്‍ ഇരുകൂട്ടരും 12 സീറ്റുവീതം നേടി. തസ്രയില്‍ സ്വതന്ത്രരുടെ പിന്തുണയോടെ ബി.ജെ.പി. ഭരണം ഉറപ്പിച്ചിട്ടുണ്ട്. ഫലത്തില്‍ 16 ഇടത്ത് പാര്‍ട്ടിക്ക് ആധിപത്യം ലഭിക്കും. രണ്ട് നഗരസഭകള്‍ ഇതരകക്ഷികള്‍ നേടി.

ഡിസംബറില്‍നടന്ന തിരഞ്ഞെടുപ്പിലും നഗരസഭകള്‍ ബി.ജെ.പി.ക്ക് ഒപ്പമായിരുന്നു. ആകെയുള്ള ആറ് കോര്‍പ്പറേഷനുകളും 56-ല്‍ 42 മുനിസിപ്പാലിറ്റികളും പാര്‍ട്ടിക്ക് കിട്ടി. എന്നാല്‍, 31-ല്‍ 23 ജില്ലാ പഞ്ചായത്തുകളും 132 താലൂക്ക് പഞ്ചായത്തുകളുമായി കോണ്‍ഗ്രസ് ഗ്രാമങ്ങള്‍ കൈയടക്കി. 73 പഞ്ചായത്തുകളേ ബി.ജെ.പി.ക്ക് ലഭിച്ചുള്ളൂ. നഗരങ്ങളിലെ ബി.ജെ.പി. മേധാവിത്വം ഉറപ്പിക്കുന്നതാണ് ഇപ്പോഴത്തെ വിജയം. ഈയിടെനടന്ന ഒരു നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ഭരണകക്ഷി വിജയിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1