3/09/2016

സുഖനിദ്ര ലഭിക്കാന്‍ ഒരു ഒറ്റമൂലി |

mangalam.com

സുഖനിദ്ര ലഭിക്കാന്‍ ഒരു ഒറ്റമൂലി | mangalam.com

mangalam malayalam online newspaperവളരെ സ്‌ട്രെസ് നിറഞ്ഞ ലൈഫ് സൈ്റ്റല്‍ നയിക്കുന്ന യുവാക്കളും ഉദ്യോഗസ്ഥരും നേരിടുന്ന പ്രശ്‌നമാണ് ഉറക്കകുറവ്. ഉറക്കഗുളികകളെ ആശ്രയിക്കുന്നവരും നിരവധിയാണ്. ആഹാരശൈലികളും വ്യായാമം ഇല്ലായ്മയുമെല്ലാം ഉറക്കത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. എന്നാല്‍ സുഖകരമായ ഉറക്കം നേടാന്‍ ഒരു വഴിയുണ്ട്് അതാണ് വാഴപ്പഴം ചായ. വാഴപ്പഴം കൊണ്ട് എങ്ങനെ ചായ ഉണ്ടാക്കാമെന്ന് സംശയിക്കേണ്ട. വാഴപ്പഴം ചായകൊണ്ട് സുഖനിദ്രയെ നേടുന്നവര്‍ നിരവധിയാണ്.
വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും മഗ്നീഷ്യവുമാണ് നല്ല ഉറക്കത്തിന് സഹായകരമാകുന്നത്. വാഴപ്പഴം നേരിട്ട് കഴിക്കുന്നതിനേക്കാള്‍ വാഴപ്പഴം ചായ തയാറാക്കി കുടിച്ചാല്‍ ഉറക്കം സുഖകരമാകും.
ചേരുവകള്‍
ഒരു വാഴപ്പഴം
ഒരു ലിറ്റര്‍ വെള്ളം
മൂന്ന് സ്പൂണ്‍ തേന്‍
തയാറാക്കുന്നവിധം
വെള്ളം നന്നായി തിളപ്പിച്ച ശേഷം വാഴപ്പഴത്തിന്റെ തൊലി കളയാതെ രണ്ട് വശങ്ങളും അല്പം മുറിച്ചു മാറ്റയതിനു ശേഷം വെള്ളത്തിലിടുക. പത്ത് മിനിറ്റോളം വീണ്ടും തിളപ്പിക്കുക. തുടര്‍ന്ന് ഈ വെള്ളം അരിച്ചെടുത്ത് തേന്‍ ചേര്‍ത്താല്‍ വാഴപ്പഴം ചായ റെഡി. ഉറങ്ങാന്‍ കിടക്കുന്നതിനും ഒരു മണിക്കൂര്‍ മുമ്പ് ഈ ചായ കുടിച്ചാല്‍ സുഖകരമായ ഉറക്കം നേടാം. മാത്രമല്ല ആരോഗ്യത്തിനും ഉത്തമാണ് വാഴപ്പഴം ചായ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1