3/04/2016

സേതു ഭാരതം പദ്ധതിക്ക് തുടക്കമായി

janamtv.com

സേതു ഭാരതം പദ്ധതിക്ക് തുടക്കമായി

Posted BY Admin
sethu bharatham 640
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സേതുഭാരതം പദ്ധതിക്ക് തുടക്കമായി. ദേശീയപാതകളിലെ റെയില്‍വേ ക്രോസിംഗുകളില്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഡല്‍ഹിയില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്.  2019 ഓടെ ദേശീയ പാതകളെ റെയില്‍വേ ക്രോസ് മുക്തമാക്കാന്‍ ലക്ഷ്യമിട്ടുളള പദ്ധതിക്ക് 50,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
പദ്ധതിപ്രകാരം 208 പുതിയ റോഡുകളോ മേല്‍പ്പാലങ്ങളോ നിലവില്‍ വരും. ആയിരത്തി അഞ്ഞൂറോളം പാലങ്ങള്‍ വികസിപ്പിക്കുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യും. അന്‍പത് മുതല്‍ അറുപത് വര്‍ഷങ്ങള്‍ വരെ പഴക്കമുളള 1500 പാലങ്ങളാണ് രാജ്യത്തുളളതെന്ന് ചടങ്ങില്‍ പങ്കെടുത്ത മന്ത്രി നിധിന്‍ ഗഡ്ക്കരി പറഞ്ഞു. പാലങ്ങള്‍ പുനര്‍ നിര്‍മിക്കുന്നതിന് തന്നെ 30,000 കോടി രൂപ ചെലവ് വരുമെന്നും ഗഡ്ക്കരി കൂട്ടിച്ചേര്‍ത്തു.
മനുഷ്യ ശരീരത്തിലെ ഞരമ്പുകള്‍ പോലെ പ്രധാനമാണ് രാജ്യത്തിന് റോഡുകള്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രശംസകൊണ്ട് മാത്രം റെയില്‍വേയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പാത ദീര്‍ഘിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നേരത്തെ ട്രെയിനുകള്‍ പ്രഖ്യാപിക്കുന്നത് ചില എംപിമാരെ സന്തോഷിപ്പിക്കാനും അവരുടെ പ്രശംസ പിടിച്ചുപറ്റാനും വേണ്ടി മാത്രമായിരുന്നെന്നും പല പദ്ധതികളും ഇനിയും നടപ്പിലാക്കാതെ കിടക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇക്കുറി ബജറ്റില്‍ ഗ്രാമീണ റോഡുകള്‍ക്ക് സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ലക്ഷ്യമിടുന്ന പ്രധാന മേഖലകളില്‍ ഒന്നാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1