mathrubhumi.com
ഒരു വര്‍ഷത്തെ ബഹിരാകാശവാസത്തിന് ശേഷം ഭൂമിയിലേക്ക്
വാഷിങ്ടണ്‍:
ഏകദേശം ഒരു വര്‍ഷത്തോളം ബഹിരാകാശത്തായിരുന്നു യു.എസ് ബഹിരാകാശ യാത്രകന്‍
സ്‌കോട് കെല്ലി. ഒരു വര്‍ഷത്തോളം ഭൂമിയെ ചുറ്റി നടന്ന കെല്ലി ചൊവാഴ്ച്ചയാണ്
റഷ്യന്‍ ബഹിരാകാശ പേടകമായ സോയുസ് ടി.എം.എ-18ല്‍ ഖസാക്കിസ്താനില്‍
ഇറങ്ങിയത്. മറ്റേതൊരു അമേരിക്കകാരനേക്കാളും കൂടുതല്‍ക്കാലം ബഹിരാകാശത്ത്
ചിലവഴിച്ചു എന്ന റെക്കോഡുമായാണ് കെല്ലി മടങ്ങിയെത്തിയത്.
52കാരനായ സ്‌കോട് കെല്ലി 340 ദിവസമാണ് തന്റെ സുഹൃത്തായ റഷ്യന്‍ വംശജന്‍ മിഖായേല്‍ കൊര്‍ണിയെങ്കേയ്‌ക്കൊപ്പം ബഹിരാകാശത്ത് കഴിഞ്ഞത്. ഇവരെ രണ്ട് പേരെ കൂടാതെ മുന്നാമനായി റഷ്യന്‍ വംശജനായ സെര്‍ജി വൊള്‍ക്കോവിന് പക്ഷെ 182 ദിവസം ബഹിരാകാശത്ത് കഴിയാനുളള ഭാഗ്യമേ ഉണ്ടായിരുന്നുളളു.
ഏറ്റവും കൂടുതല്‍ക്കാലം ബഹിരാകത്തു കഴിഞ്ഞ അഞ്ചാമത്തെ റഷ്യക്കാരനാണ് കോര്‍ണിങ്കോ.ബഹിരാകാശത്തായിരുന്നപ്പോഴും അവര്‍ രണ്ട് പേരും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. തിരിച്ചെത്തുന്നതിന് തൊട്ട് മുന്‍പ് പോലും സൂര്യോദയത്തിന്റെ ചിത്രം കെല്ലി പോസ്റ്റ് ചെയ്തിരുന്നു.
ബഹിരാകാശത്ത് വെച്ച് ഒരിക്കല്‍ കെറി ഗോറിലയുടെ വേഷം ധരിച്ച് കോര്‍ണിങ്കോയെ പിടിക്കാന്‍ ശ്രമിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയുകയും അത് വൈയറലാവുകയും ചെയ്തിരുന്നു.
തിരിച്ചിറങ്ങിയ ബഹിരാകാശ നായകന്‍മാര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ റഷ്യന്‍ റിക്കവറി ഫോഴ്‌സും എത്തിയിട്ടുണ്ടായിരുന്നു. യാത്ര കഴിഞ്ഞെത്തിയവര്‍ക്ക് വേണ്ട വൈദ്യസഹായങ്ങള്‍ അവര്‍ നല്‍കി. കൂടുതല്‍ വൈദ്യപരിശോധനകള്‍ക്ക് ശേഷം.റഷ്യക്കാര്‍ മോസ്‌കോയ്ക്ക് തിരിച്ചു. കെല്ലി തന്റെ ജന്മഭൂമിയിലേക്കും യാത്ര തിരിച്ചു.
340 ദിവസം കൊണ്ട് കെല്ലിയും കൊര്‍ണിക്കോയും ചേര്‍ന്ന് 143 മില്ല്യന്‍ മൈലാണ് ഐ.എസ്.എസിലൂടെ(ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍) സഞ്ചരിച്ചത്.അവര്‍ക്ക് ബഹിരാകാശത്തെ ആദ്യ പൂക്കള്‍ വളര്‍ത്താന്‍ സാധിച്ചു. ഈ ശാസ്ത്രജ്ഞര്‍ ഭ്രമണപഥങ്ങളെ പറ്റി ഏകദേശം 400 പരീക്ഷണങ്ങളും നടത്തിയിരുന്നു. ഏകദേശം 11,000 ഉദയാസ്തമനങ്ങളും അവര്‍ കണ്ടിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ