3/11/2016

ബി.പി.എല്‍ കുടുംബത്തിലെ സ്ത്രീകള്‍ക്ക് 8000 കോടി രൂപയുടെ സൗജന്യ എല്‍പിജി കണക്ഷന്‍

janmabhumidaily.com

ബി.പി.എല്‍ കുടുംബത്തിലെ സ്ത്രീകള്‍ക്ക് 8000 കോടി രൂപയുടെ സൗജന്യ എല്‍പിജി കണക്ഷന്‍

ജന്മഭൂമി
gas-cylinderന്യൂദല്‍ഹി: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ സ്ത്രീകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കുന്നതിനുള്ള പദ്ധതിയായ”പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കി. 8000 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. മൂന്നുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പദ്ധതി പ്രകാരം ഓരോ ബിപിഎല്‍ കുടുംബത്തിനും എല്‍പിജി കണക്ഷന്‍ എടുക്കാന്‍ 1600 രൂപയുടെ സാമ്പത്തിക സഹായം ലഭിക്കും. സംസ്ഥാന സര്‍ക്കാരുമായി കൂടി ആലോചിച്ചായിരിക്കും അര്‍ഹരായ ബിപിഎല്‍ കുടുംബങ്ങളെ കണ്ടെത്തുക. 2016 മുതല്‍ 2019വരെയുള്ള വര്‍ഷങ്ങള്‍ക്കകം പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കും. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി. പാവപ്പെട്ട കുടുംബങ്ങളിലെ കോടിക്കണക്കിന് സ്ത്രീകള്‍ക്ക് ഗുണകരമായൊരു ക്ഷേമ പദ്ധതിയാണ് പെട്രാളിയം-പ്രകൃതി വാതക മന്ത്രാലയം നടപ്പാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനകം 83 ലക്ഷം പേരാണ് സബ്‌സിഡി ഉപേക്ഷിച്ചത്. നതുവഴി ലഭിക്കുന്ന പണമാണ് പുതിയ പദ്ധതിക്ക് മാറ്റിവച്ചിരിക്കുന്നത്.
കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ് പ്രസംഗത്തില്‍ പദ്ധതി പ്രഖ്യാപിച്ചതാണ്. 2,000 കോടി രൂപയാണ് ബജറ്റില്‍ പദ്ധതിക്കായി നീക്കിവെച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് 8,000 കോടി രൂപ ഇന്നലെ അനുവദിച്ചു. 2016-17 കാലത്ത് ഒന്നരക്കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുമെന്ന് പെട്രോളിയം മന്ത്രി ദേവേന്ദ്ര പ്രധാന്‍ മന്ത്രി പറഞ്ഞു. അടുത്ത മൂന്നുവര്‍ഷത്തേക്ക് പദ്ധതി തുടരും. രാജ്യത്തെ 5 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്കും എല്‍പിജി ലഭ്യമാക്കുമ്പോള്‍ മാത്രമാണ് പദ്ധതി പൂര്‍ത്തിയാകുക.
Related News from Archive

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1