manoramaonline.com
എൽഇ ഈക്കോ ഫോൺ എല്ലാ റെക്കോർഡുകളും തകർക്കും!
by സ്വന്തം ലേഖകൻ
കഴിഞ്ഞ
രണ്ടു മൂന്നു ആഴ്ചകളായ സോഷ്യൽമീഡിയകളിലും വിവിധ വെബ്സൈറ്റുകളിലെ ഏറെ ചർച്ച
ചെയ്യപ്പെട്ട സ്മാർട്ട്ഫോണാണ് എൽഇ ഈക്കോയുടെ ഹാൻഡ്സെറ്റ്. എല്ലാം കൊണ്ടും
മികച്ചതെന്ന് നിർമാതാക്കൾ അവകാശപ്പെടുന്ന ഹാൻഡ്സെറ്റിനു ഇന്ത്യയിൽ വൻ
പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാവുന്ന
വിലയിൽ പുറത്തിറക്കാൻ കഴിഞ്ഞു എന്നുള്ളത് തന്നെയാണ് ഈ ഹാൻഡ്സെറ്റിന്റെ
മികവ്.
എൽഇ ഇക്കോ സ്മാർട്ട് ഫോണുകൾ ഫ്ലാഷ് സെയിലിലൂടെ വിപണിയിലെത്തിച്ച ആദ്യ ദിനത്തിൽ തന്നെ റെക്കോർഡ് വിൽപ്പന നടന്നത് വാർത്തയായിരുന്നു. ഫ്ലിപ് കാർട്ടിൽ നടന്ന ഫ്ലാഷ് സെയിയിൽ കേവലം 2 സെക്കന്റ് സമയത്തിൽ 70,000 എൽഇ1 എസ് ഫോണുകൾ വിറ്റുപോയെന്ന് കമ്പനി അവകാശപ്പെടുന്നത്.
ചാർജിങ്ങിലെ വിസ്മയം ഈ ഹാൻഡ്സെറ്റിന്റെ വലിയൊരു പ്രത്യേകതയാണ്. 3.5 മണിക്കൂർ തുടർച്ചയായി സംസാരിക്കാൻ കേവലം അഞ്ചു മിനിറ്റ് ചാർജ് ചെയ്താൽ മതി. ടൈപ്പ്–എച്ച് ചാർജറിന്റെ മികവിലാണ് അതിവേഗ ചാർജിങ് സാധ്യമാകുന്നത്.
എൽഇഡി ഫ്ലാഷോട് കൂടിയ 13 മെഗാപിക്സൽ പ്രധാന കാമറയും 5 മെഗാ പിക്സൽ മുൻകാമറയുമായി എത്തിയിരിക്കുന്ന എൽ.ഇ 1 എസിന്റെ പ്രോസസർ 2.2 ജിഗാ ഹെട്സ് വേഗത നൽകുന്നതാണ്. 1080 X 1920 പിക്സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച് സ്ക്രീനോട് കൂടിയ ഈ ഫോണിന് 3 ജിബി റാമും 32 ജിബിയുടെ ആന്തരിക സംഭരണ ശേഷിയുമാണുള്ളത്.
ഐഫോണിന് സമാനമായ അലൂമിനിയം യൂണിബോഡി ഡിസൈൻ ഈ ഫോണിനെ പ്രിയപ്പെട്ടതാക്കുന്നു. ഗോൾഡ്, സിൽവർ, ചാര നിറങ്ങളിൽ പുറത്തിറങ്ങിയ ഫോൺ കുറഞ്ഞ കാലത്തിനിടെ വിപണിയിൽ ശ്രദ്ധപിടിച്ചുപറ്റാൻ കഴിഞ്ഞു.
യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, ഇന്‍ഫ്രാറെഡ് പോര്‍ട്ട് എന്നീ ഫീച്ചറുകൾ മികച്ചതാണ്. ടെലിവിഷൻ, സെറ്റ്‌ടോപ്പ് ബോക്‌സ് എന്നിവയുടെ റിമോട്ട് കണ്‍ട്രോളായും ഈ ഫോൺ ഉപയോഗിക്കാനാകും. ആൻഡ്രോയിഡ് 5.0 ലോലിപോപ്പിലാണ് എൽഇ 1 എസ് പ്രവർത്തിക്കുന്നത്. 3000 എംഎഎച്ച് ശേഷിയുള്ള കരുത്തുറ്റ ബാറ്ററിയാണ് എൽഇ 1 എസിന്റേത്. ഈ ഫോണിന്റെ 32 ജിബി വേരിയന്റ് വില 10,999 രൂപയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ