mangalam.com
പൊതുവെ
സാധാരണ ഒരാള്‍ക്ക് ചെരുപ്പ് തിരഞ്ഞെടുക്കാന്‍ വലിയ ബുദ്ധിമുട്ടാണ്.
മനസിനിണങ്ങിയ ഒന്ന് തെരഞ്ഞെടുക്കാന്‍ സമയമെടുക്കും. പല കടകളും കയറി
ഇറങ്ങേണ്ടി വരും. എന്നാല്‍ ജെയ്‌സന്‍ റോഡ്രിഗസിന് കുറച്ച് നാളുകളായി
ചെരുപ്പ് അണിഞ്ഞ് നടക്കാനെ സാധിക്കുന്നില്ല. കാരണം മറ്റൊന്നുമല്ല അമിത
വളര്‍ച്ചയുള്ള അദ്ദേഹത്തിന്റെ പാദങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ ഈ
വെനസ്വേലന്‍ യുവാവിന് ആശ്വസിക്കാം. കാരണം അദ്ദേഹത്തിനായുള്ള പ്രത്യേകം
നിര്‍മിച്ച് നാല് ജോഡി ഷൂസ് അദ്ദേഹത്തിനരികില്‍ എത്തി.
26 സൈസുള്ള നാല് ജോഡി ഷൂസുകള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ജെയ്‌സന്റെ പക്കല്‍ എത്തിയത്. ജര്‍മന്‍ ഷൂ നിര്‍മാതാവായ ജോര്‍ജ് വെസലാണ് ജെയ്‌സന് ഷൂസ് സമ്മാനിച്ചത്. സാധാരണ രീതിയില്‍ നിന്നും വ്യത്യസ്തമായുള്ള പാദങ്ങള്‍ ഉള്ളവര്‍ക്ക് ഷൂ നിര്‍മിച്ച് നല്‍കിവരികയാണ് ജോര്‍ജ്. ജെയ്സനില്‍ നിന്നും പണം ഒന്നും വാങ്ങാതെയാണ് ജോര്‍ജ് ഷൂസ് നിര്‍മിച്ച് നല്‍കിയത്.
കഴിഞ്ഞ 40 വര്‍ഷമായി ലോകത്തെ പൊക്കം കൂടുതലുള്ളവര്‍ക്ക് താന്‍ ഷൂ നിര്‍മിച്ച് നല്‍കി വരികയാണ്. അവരില്‍ നിന്നും താന്‍ പണം ഒന്നും ഈടാക്കാതെയാണ് ഇത് നല്‍കുന്നത്. ഇതുവരെ 500 ജോഡി ഷൂസുകള്‍ താന്‍ പലര്‍ക്കായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ കൊടുക്കുന്നത് സമ്മാനമാണ് അതിനാല്‍ ഇതിന്റെ നിര്‍മാണത്തിന് എന്ത് ചിലവ് വരുമെന്ന് ചിന്തിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
20കാരനായ ജെയിസന് 2014ലാണ് ലോകത്തെ ഏറ്റവും വലിയ പാദം എന്ന ലോകറെക്കോര്‍ഡ് ലഭിച്ചത്. 15.8 ഇഞ്ചായിരുന്നു അദ്ദേഹത്തിന്റെ വലത്തെ പാദത്തിന്റെ വലിപ്പം. ഇടത്തെ പാദത്തിദ് 15.6 ഇഞ്ച് വലിപ്പവും.
ഏറ്റവും വലിയ പാദമുള്ള യുവാവിന് ആശ്വാസ സമ്മാനമായി നാല് ജോഡി ഷൂസ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ