2/09/2016

ഹിമപാതം: ആറു ദിവസത്തിനു ശേഷം ഒരു സൈനികനെ ജീവനോടെ കണ്ടെത്തി

manoramaonline.com

ഹിമപാതം: ആറു ദിവസത്തിനു ശേഷം ഒരു സൈനികനെ ജീവനോടെ കണ്ടെത്തി

by സ്വന്തം ലേഖകൻ
കശ്മീർ∙ സിയാച്ചനിൽ ആറു ദിവസം മുൻപ് മഞ്ഞുമല ഇടിഞ്ഞു കാണാതായ 10 സൈനികരിൽ ഒരാളെ ജീവനോടെ കണ്ടെത്തിയതായി രക്ഷാസേന അറിയിച്ചു. ലാൻസ് നായിക് ഹൻമൻ ഥാപ്പയെയാണ് അൽഭുതകരമായി രക്ഷപ്പെടുത്തിയത്. 25 അടി താഴെ മഞ്ഞു പുതഞ്ഞു കിടക്കുന്ന നിലയിലായിരുന്നു ഹൻമൻ. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെങ്കിലും പ്രതീക്ഷയ്ക്കു വകയുണ്ടെന്ന് നോർത്തേൺ കമാൻഡ് ആർമി കമാൻഡർ ലഫ്.ജനറൽ ഡി.എസ് ഹൂഡ പറഞ്ഞു.
നേരത്തെ കാണാതായ ഒരു സൈനികന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. പലഭാഗത്തും 30 അടിവരെ ആഴത്തിൽ കുഴിച്ച് ആറു ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷാ പ്രവർത്തകർ ഒരു മൃതദേഹം കണ്ടെത്തിയത്. പ്രത്യേക യന്ത്രങ്ങളുടെ സഹായത്തോടെ ദിശാനിർണയം നടത്തിയശേഷം ഇടവിട്ടു മഞ്ഞിൽ കുഴിയെടുത്തുള്ള പരിശോധന തുടരുകയാണ്.
ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും മദ്രാസ് റെജിമന്റിലെ വിവിധ റാങ്കുകളിലുള്ള ഒൻപതു സൈനികരുമാണ് ദുരന്തത്തിനിരയായത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1