mathrubhumi.com
ജീവിതവിജയത്തിന് 100 കഥകള്‍
ജീവിതവിജയത്തിനു
സഹായകമായ പതിവുകഥകളില്‍നിന്ന് വ്യതസ്തമായി സമകാലീനവും അല്ലാത്തതുമായ
കുറേകഥകളുടെ സമാഹാരമാണ്, ആകാശവാണി സീനിയര്‍ അനൗണ്‍സറായ ബോബി സി. മാത്യു
രചിച്ച ജീവിതവിജയത്തിനു 100 കഥകള്‍ എന്ന പുസ്തകം.
ഗംഗാസ്‌നാനം ചെയ്തിറങ്ങിയ ജ്ഞാനിയുടെ മേല്‍ ആ മുരടന്‍ മുറുക്കിത്തുപ്പി. അവനെ ശകാരിക്കാതെ ജ്ഞാനി വീണ്ടും കുളിച്ചുകയറി. പിന്നെയും
അയാള്‍ അദ്ദേഹത്തിന്റെ മേല്‍ മുറുക്കിത്തുപ്പി. വീണ്ടും ജ്ഞാനി മടികൂടാതെ കുളിച്ചുവന്നു.
ആ മുരടന്‍ ഈ അവഹേളനം പലവട്ടം തുടര്‍ന്നു. എതിര്‍ത്തൊന്നും പറയാതെ ആ വൃദ്ധസന്ന്യാസി ഗംഗാസ്‌നാനം തുടര്‍ന്നു. തന്റെ ഈ ദുഷ്പ്രവൃത്തി ജ്ഞാനിയില്‍ കോപം വരുത്തുന്നില്ല എന്ന് അറിഞ്ഞപ്പോള്‍ ആ മുരടന്‍ തളര്‍ന്നുപോയി. ക്ഷമ യാചിക്കാന്‍ അയാള്‍ സന്ന്യാസിയുടെ കാല്‍ക്കല്‍ വീണു. അപ്പോള്‍ ആ മഹാന്‍ പറഞ്ഞു: 'ഞാനാണ് നിന്നെ നമസ്‌കരിക്കേണ്ടത്. ഒരു ദിവസത്തില്‍ നൂറു ഗംഗയില്‍ സ്‌നാനം ചെയ്യാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? നീ കാരണം എനിക്കതു കഴിഞ്ഞല്ലോ! നിനക്കു നന്ദി.'
ആത്മജ്ഞാനവും നന്മകളും പകര്‍ന്ന് ജീവിതപ്പാതയില്‍ വഴിവിളക്കുകളായി മാറുന്ന നൂറു കഥകള്‍.
രണ്ടു പേജിനപ്പുറം നീളാത്ത ഈ കഥകളോരോന്നും വായിച്ചുതീരുമ്പോള്‍ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ചൈതന്യം നമ്മില്‍ നിറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ