കാൻസർ ബാധിച്ച് യുവതി മരിച്ച കേസ്; ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് 720 ലക്ഷം ഡോളർ പിഴ
മരണകാരണം ജോൺസൺ ആൻഡ് ജോൺസൺന്റെ സ്ഥിരമായ ഉപയോഗമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇവർക്ക് അനുകൂലമായാണ് കോടതി വിധി വന്നിരിക്കുന്നത്. 720 ലക്ഷം ഡോളർ കമ്പനി പിഴയായി അടയ്ക്കുന്നതിനോടൊപ്പം 10 മില്യൺ ഡോളർ ഫോക്സിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കോടതി അനുശാസിച്ചു.
സമാനമായ പരാതികള്‍ കമ്പനിക്കെതിരെ ഇതിനുമുമ്പും ഉയര്‍ന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും പ്രതികൂലമായ ഒരു വിധി അവര്‍ നേരിടുന്നത്. 1200 കേസുകളാണ് നിലവില്‍ ജോണ്‍സണ്‍ ആൻഡ് ജോൺസണ്‍ നേരിടുന്നത്. കമ്പനി ഉല്‍പ്പന്നങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ക്യാന്‍സറിന് കാരണമാകുമെന്ന വസ്തുത മറച്ചുവച്ചു എന്നതാണ് കോടതിയുടെ പ്രധാന നിരീക്ഷണം.
മുപ്പതുവർഷമായി ജോൺസൺ ആൻഡ് ജോൺസണിന്റെ ഉപഭോക്താവായിരുന്നു ജാക്കി ഫോക്സ്. ഏതായാലും കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് കമ്പനിയുടെ തീരുമാനം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ