manoramaonline.com
ശരീരം തടിക്കാൻ കുതിരയ്ക്കു നൽകുന്ന മരുന്ന്; ജിം നടത്തിപ്പുകാരനും പരിശീലകനും കസ്റ്റഡിയിൽ
by സ്വന്തം ലേഖകൻ
ഒല്ലൂർ
(തൃശൂർ) ∙ ക്രിസ്റ്റഫർ നഗറിലെ ജിംനേഷ്യത്തിൽ നടന്ന പൊലീസ് പരിശോധനയിൽ
കുതിരയ്ക്കു കുത്തിവയ്ക്കുന്നതടക്കമുള്ള അനധികൃത മരുന്നുശേഖരം പിടികൂടി.
സ്ഥാപന നടത്തിപ്പുകാരനെയും പരിശീലകനെയും കസ്റ്റഡിയിലെടുത്തു. ടീം
യൂണിവേഴ്സൽ സ്ഥാപനത്തിലാണു റെയ്ഡ് നടന്നത്.
വിവിധതരം പ്രോട്ടീൻ പൗഡറുകൾ, കുത്തിവയ്പ് മരുന്നുകൾ, ഗുളികകൾ, സിറിഞ്ചുകൾ തുടങ്ങിയവയാണു കണ്ടെത്തിയത്. പന്തയ മൽസരങ്ങളിൽ പങ്കെടുക്കുന്ന കുതിരകൾക്കു കുത്തിവയ്ക്കുന്ന മരുന്നടക്കം പിടിച്ചെടുത്തവയിൽപ്പെടുന്നു. ജിംനേഷ്യത്തിലെ പരിശീലനത്തിനുള്ള ഫീസിനു പുറമെ ഈ മരുന്നിനും വില ഈടാക്കിയാണു സ്ഥാപനം നടത്തിയിരുന്നത്.
നിസ്സാര വിലയ്ക്കു ലഭിക്കുന്ന മരുന്നുകൾക്കു നൂറ് ഇരട്ടിവരെ സ്ഥാപന ഉടമ ഈടാക്കിയിരുന്നു. മിക്ക മരുന്നുകളും ഇന്ത്യയിൽ നിരോധിച്ചവയാണ്. ഇറക്കുമതി ചെയ്ത ഒട്ടേറെ മരുന്നുകളും കണ്ടെത്തി. ഇവയ്ക്കു ലക്ഷക്കണക്കിനു രൂപ വരുമെന്നു കണക്കാക്കുന്നു. ജിംനേഷ്യത്തിലെ പരിശീലനത്തിനു പുറമെ ഈ മരുന്നുകളും ഉപയോഗിച്ചാൽ കൂടുതൽ പുഷ്ടിയുള്ള ശരീരം ഉണ്ടാകുമെന്നായിരുന്നു വാഗ്ദാനം.
സ്ഥാപന നടത്തിപ്പുകാർതന്നെയാണു മരുന്നുകൾ കുത്തിവയ്ക്കുന്നതും. ഡോക്ടറുടെ സേവനമില്ലാതെ നടക്കുന്ന ഈ മരുന്നുകളുടെ ഉപയോഗംമൂലം പരിശീലനത്തിനെത്തുന്നവർ പലരും രോഗികളായി തീരുകയായിരുന്നു. ഒട്ടേറെ പേർക്കു വൃക്കരോഗം കണ്ടെത്തി. കുത്തിവയ്പിലെ അപാകതമൂലം പലരുടെയും ശരീരം പൊട്ടി പഴുത്തു. എന്നാൽ അനധികൃത മരുന്നുകളുടെ ഉപയോഗങ്ങൾക്കിടയിലും ഈ ജിംനേഷ്യത്തിലെ താരങ്ങൾ ഒട്ടേറെ മൽസരങ്ങളിൽ വിജയിച്ചിരുന്നു. ശരീരത്തിനു ഹാനികരമാണെന്നറിഞ്ഞിട്ടും ജില്ലയുടെ പല ഭാഗത്തുനിന്നും ഈ ജിംനേഷ്യത്തിൽ പരിശീലിക്കാൻ ഇതായിരുന്നു മിക്കവർക്കും പ്രേരണയായത്.
കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. അഞ്ചു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണു പ്രതികൾ ചെയ്തിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ജില്ല ഡ്രഗ് ഇൻസ്പെക്ടർ എം.പി. വിനയന്റെ നേതൃത്വത്തിലാണു മരുന്നുകൾ പരിശോധിച്ചത്. ഒല്ലൂരിലെ സ്പെഷൽ ബ്രാഞ്ച് പൊലീസിന്റെ റിപ്പോർട്ട് പ്രകാരം സിഐ എ. ഉമേഷ്, എസ്ഐ പ്രശാന്ത് ക്ലിന്റ് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ