manoramaonline.com
ജസ്റ്റിസ് കർണനെതിരെ സുപ്രീംകോടതി; സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി റദ്ദാക്കി
by സ്വന്തം ലേഖകൻ
ന്യൂഡൽഹി
∙ മദ്രാസ് ഹൈക്കോടതി ജഡ്ജി സി.എസ്. കർണനെതിരെ സുപ്രീംകോടതി. സ്ഥലംമാറ്റ
ഉത്തരവ് സ്റ്റേ ചെയ്ത ജസ്റ്റിസ് കർണന്റെ നടപടി റദ്ദാക്കി. സ്ഥലംമാറ്റ
ഉത്തരവിനു ശേഷമുള്ള ജസ്റ്റിസ് കർണന്റെ എല്ലാ നടപടികളും സുപ്രീംകോടതി സ്റ്റേ
ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 12 നാണ് കർണന് സ്ഥലംമാറ്റ ഉത്തരവ് നൽകിയത്.
അതിനുശേഷം ജസ്റ്റിസ് കർണൻ സ്വീകരിച്ച ജുഡീഷ്യലായിട്ടുള്ളതും ഭരണപരവുമായുള്ള
എല്ലാ തീരുമാനങ്ങളുമാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
തന്നെ കൊൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി സി.എസ്. കർണൻ തന്നെ സ്റ്റേ ചെയ്തത്. ഉത്തരവ് സ്റ്റേ ചെയ്തത് കൂടാതെ സുപ്രീം കോടതി ചീഫ് ജസ്റ്റിനോട് വിശദീകരണം എഴുതി നൽകാനും കർണൻ ആവശ്യപ്പെട്ടു. ഏപ്രിൽ 29 നു മുൻപ് കീഴുദ്യോഗസ്ഥൻ വഴി വിശദീകരണം എഴുതി നൽകാനാണ് ജസ്റ്റിസ് കർണൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടതത്. മാത്രമല്ല തന്റെ നിയമാധികാരത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൈകടത്തരുതെന്നും കർണൻ വ്യക്തമാക്കി.
ഇതേത്തുടർന്ന്, ജസ്റ്റിസ് സി.എസ്. കർണനെ ഒരു ജുഡീഷ്യൽ ചുമതലയും ഏൽപ്പിക്കരുതെന്ന് സുപ്രീം കോടതി, ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റസ് സഞ്ജയ് കൗളിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കർണന്റെ എല്ലാ നടപടികളും സുപ്രീംകോടതി റദ്ദാക്കിയത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ