2/01/2016

കൈയിലും കാലിലും നിറയെ 'മരച്ചില്ലകൾ'

manoramaonline.com

കൈയിലും കാലിലും നിറയെ 'മരച്ചില്ലകൾ'

by സ്വന്തം ലേഖകൻ
ബംഗ്ളാദേശിലെ അബുൽ‍ ബജന്‍ദാറിനു ഇപ്പോൾ ഏറെ പ്രതീക്ഷയുണ്ട്, ശാസ്ത്രവും ഡോക്ടർമാരും തന്നെ ഈ അപൂർവ രോഗത്തിൽ നിന്നു രക്ഷപ്പെടുത്തുമെന്ന വിശ്വാസം. കൈയിലും കാലിലും നിറയെ മരച്ചില്ലകള്‍ പോലെ മുഴകൾ നിറഞ്ഞ ജീവിതം ബജൻദാറിനെ ഏറെ വേദനിപ്പിച്ചു.
10 വര്‍ഷമായി ഈ അപൂർവ രോഗവുമായി ജീവിക്കുന്ന താൻ പലർക്കും അദ്ഭുത ജീവിയാണെന്ന് ബജൻദാർ പറയുന്നു. എന്നാൽ ഈ അപൂർവരോഗം ശസ്ത്രക്രിയയിലൂടെ മാറ്റാമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. അഞ്ചുകിലോയോളം വരുന്ന മുഴകൾ ഉടനെ നീക്കം ചെയ്യും.
ചെറിയ മുഴകളാണ് ആദ്യം കണ്ടത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ മുഴകളുടെ വലിപ്പവും എണ്ണവും കൂടി. പിന്നീട് ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയായി. പുറത്തിറങ്ങാൻ കഴിയാതെ വന്നതോടെ സൈക്കിള്‍ റിക്ഷയോടിക്കുന്ന ജോലിയും ഉപേക്ഷിച്ചു.
കൈയിലും കാലിലും നിറയെ രണ്ടും മൂന്നും ഇഞ്ച് വലിപ്പമുള്ള മുഴകളാണ്. ബംഗ്ളാദേശിലെ ഒരു സംഘം ഡോക്ടര്‍മാരാണ് ബജന്‍ദാറിന്റെ ശസ്ത്രക്രിയ ചെയ്യുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1