mathrubhumi.com
ജെ.എന്‍.യു വിദ്യാര്‍ഥികള്‍ കീഴടങ്ങണമെന്ന് കോടതി
ന്യൂഡല്‍ഹി:
ജെ.എന്‍.യു സര്‍വകലാശാലയില്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട ഉമര്‍
ഖാലിദടക്കം അഞ്ച് വിദ്യാര്‍ഥികള്‍ കീഴടങ്ങി നിയമനടപടികള്‍ക്ക്
വിധേയകരാകണമെന്ന് ഡല്‍ഹി ഹൈക്കോടതി. കീഴടങ്ങേണ്ട സ്ഥലവും സമയവും കോടതി നാളെ
അറിയിക്കും.
കീഴടങ്ങാന്‍ സംരക്ഷണം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഉമര്‍ ഖാലിദ് കീഴടങ്ങാന്‍ സന്നദ്ധനായിരുന്നുവെന്നും എന്നാല്‍ ഉമര്‍ കീഴടങ്ങാന്‍ തിരഞ്ഞെടുത്ത സമയവും സ്ഥലവും പോലീസിന് സ്വീകാര്യമായിരുന്നില്ലെന്നും ഉമറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അതേ സമയം ജെ.എന്‍.യു ക്യാമ്പസില്‍ കയറി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
കീഴടങ്ങില്ലെന്നും അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്നുമായിരുന്നു വിദ്യാര്‍ഥികള്‍ ഇന്നലെ അറിയിച്ചിരുന്നത്. കീഴടങ്ങണമെന്ന് ദില്ലി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥികള്‍ പറയുന്നത് അവര്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ്. നിയമനടപടികള്‍ക്ക് വിധേയമായിക്കൊണ്ട് അവര്‍ നിരപരാധിത്വം തെളിയിക്കട്ടെയെന്ന് ദില്ലി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി പറഞ്ഞു.
ഇതേത്തുടര്‍ന്നാണ് കീഴടങ്ങാന്‍ സംരക്ഷണം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കാമ്പസില്‍ സംഘടിപ്പിച്ച അഫ്സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ഉമര്‍ ഖാലിദ്, അനിര്‍ബന്‍, അശുതോഷ്, രാമനാഗ,അനന്ത് പ്രകാശ് തുടങ്ങിയ വിദ്യാര്‍ഥികള്‍ ഒളിവില്‍ പോവുകയായിരുന്നു. എന്നാല്‍ ഞായറാഴ്ച രാത്രി ഈ വിദ്യാര്‍ഥികള്‍ കാമ്പസിലെത്തി. ജനക്കൂട്ടത്തെ ഭയന്നാണ് ഒളിവില്‍ പോയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
തനിക്ക് പാകിസ്താന്‍ പാസ്പോര്‍ട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ തെറ്റാണ്. ഒരു മുസ്ലീമാണെന്ന് പറയാന്‍ ഇപ്പോഴെനിക്ക് ഭയമുണ്ട്. താന്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ല. എതിര്‍ക്കുന്നവര്‍ നമ്മളെ ഭയക്കുന്നത് നമ്മള്‍ ചിന്തിക്കുന്നവരായതുകൊണ്ടാണ്. കാമ്പസില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് ഉമര്‍ ഖാലിദ് പറഞ്ഞു.
ഞായറാഴ്ച രാത്രി കാമ്പസിലെത്തിയ വിദ്യാര്‍ഥികള്‍ പിറ്റേന്നു രാവിലെ ആറ് മണിയോടെ പോലീസില്‍ കീഴടങ്ങുമെന്നാണ് ആദ്യമറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് വിദ്യാര്‍ഥികള്‍ കീഴടങ്ങില്ലെന്നും അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. കാമ്പസില്‍ പോലീസ് കയറുന്നതിനെ എതിര്‍ക്കില്ല. പക്ഷെ, അങ്ങിനെ സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം വൈസ് ചാന്‍സലര്‍ക്കായിരിക്കുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ച് പോലീസ് യൂണിഫോമില്‍ തങ്ങളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും വിദ്യാര്‍ഥികള്‍ മുന്നോട്ട് വച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ