mathrubhumi.com
പ്രമേഹം പോലെ അര്‍ബുദവും നിയന്ത്രിക്കാന്‍ വഴി തെളിയുന്നു
വലിയ
ഡോസില്‍ കീമോതെറാപ്പി നടത്തി അര്‍ബുദകോശങ്ങളെ ഒറ്റയടിക്ക്
നശിപ്പിക്കുന്നതിന് പകരം, ചെറിയ തോതില്‍ കീമോതെറാപ്പി മരുന്ന് പ്രയോഗിച്ച്
അര്‍ബുദത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ ഭാവിയില്‍ കഴിഞ്ഞേക്കും.
എലികളില്‍ നടത്തിയ പഠനമാണ് ഈ സൂചന നല്‍കുന്നത്.
പ്രമേഹവും കൊളസ്‌ട്രോളും പോലെ പരമ്പരാഗത രീതിയില്‍ അര്‍ബുദത്തെയും നിയന്ത്രിക്കാനുള്ള സാധ്യതയാണ് ഈ പഠനം മുന്നോട്ടുവെയ്ക്കുന്നത്. ഇത് മനുഷ്യരില്‍ ഫലപ്രദമായാല്‍ അര്‍ബുദചികിത്സാരംഗത്ത് വിപ്ലവം തന്നെ സൃഷ്ടിച്ചേക്കും.
ഒന്നര നൂറ്റാണ്ട് മുമ്പ് ചാള്‍സ് ഡാര്‍വിന്‍ ആവിഷ്‌ക്കരിച്ച പരിണാമസിദ്ധാന്തത്തില്‍ നിന്നുള്ള ആശയമാണ് പുതിയ ചികിത്സയ്ക്കുള്ള ഉപാധിയായി മാറിയത്.
നിലവിലുള്ള ക്യാന്‍സര്‍ ചികിത്സയില്‍ തീവ്രമായി കീമോതെറാപ്പി നടത്തി പരമാവധി അര്‍ബുദകോശങ്ങളെ ഒറ്റയടിക്ക് നശിപ്പിക്കുക എന്ന സമീപനമാണുള്ളത്. എന്നാല്‍, ഒരു ട്യൂമറില്‍ വ്യത്യസ്തയിനം കോശങ്ങളുണ്ട്. ചില കോശങ്ങള്‍ കീമോതെറാപ്പി മരുന്നിനെതിരെ മറ്റുള്ളവയെക്കാള്‍ പ്രതിരോധശേഷി കൂടിയവയാണ്.
കീമോതെറാപ്പി തീവ്രമായി പ്രയോഗിക്കുമ്പോള്‍ പ്രതിരോധശേഷി കുറഞ്ഞ കോശങ്ങള്‍ നശിക്കും. ഔഷധപ്രയോഗം നിലയ്ക്കുമ്പോള്‍ പ്രതിരോധശേഷി കൂടിയവ വളരെവേഗം വീണ്ടും പെരുകി ട്യൂമര്‍ തിരിച്ചുവരും.
ട്യൂമറിനുള്ളിലെ പരമാവധി കോശങ്ങളെ നശിക്കാതെ ഔഷധപ്രയോഗം നടത്തിയാല്‍ എന്തുസംഭവിക്കുമെന്നാണ് അമേരിക്കന്‍ ഗവേഷകര്‍ പരിശോധിച്ചത്. ഔഷധപ്രതിരോധശേഷിയുള്ള കോശങ്ങള്‍ വലിയ തോതില്‍ പെരുകി രംഗം കീഴടക്കുന്നത്, ട്യൂമറിലെ നശിക്കാതെയുള്ള മറ്റ് കോശങ്ങള്‍ തടയുമെന്ന് അവര്‍ കണക്കുകൂട്ടി, ഒരു പൂന്തോട്ടത്തില്‍ മോസ് ചെടികള്‍ വന്‍തോതില്‍ വളരുന്നത് പുല്ല് തടയുംപോലെ.
രണ്ട് വ്യത്യസ്തയിനം സ്താനാര്‍ബുദം ബാധിച്ച എലികളില്‍ കീമോതെറാപ്പി ഔഷധമായ 'പാക്ലിടാക്‌സല്‍' ( paclitaxel or taxol ) ഉപയോഗിച്ച് ഈ ആശയം പരീക്ഷിച്ചതായി, 'സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ ഗവേഷകരായ റോബര്‍ട്ട് ഗേറ്റന്‍ബൈ പറയുന്നു. ഫ് ളോറിഡയില്‍ തമ്പയിലുള്ള എച്ച്. ലീ മോഫിറ്റ് ക്യാന്‍സര്‍ സെന്ററിലെ ഗവേഷകനാമ് ഗേറ്റന്‍ബൈ.
സാധാരണഗതിയില്‍ കീമോതെറാപ്പി പ്രയോഗിച്ചപ്പോള്‍ എലിയിലെ ട്യൂമര്‍ ചുരുങ്ങി. പക്ഷേ, ചികിത്സ അവസാനിച്ചതോടെ ട്യൂമര്‍ തിരിച്ചെത്തി. എന്നാല്‍, പുതിയ രീതിയില്‍ ഔഷധം നല്‍കിയപ്പോള്‍ (ആദ്യം വലിയ ഡോസിലും പിന്നീട് ചെറിയ ഡോസുകളിലും) അത് കൂടുതല്‍ ഫലപ്രദമാണെന്ന് കണ്ടു. ചെറിയ ഡോസില്‍ മരുന്ന് നല്‍കി കുറെനാള്‍ ചികിത്സ തുടര്‍ന്ന എലികളില്‍ ട്യൂമര്‍ വീണ്ടും ഉണ്ടായില്ല (വിവരങ്ങള്‍ക്ക് കടപ്പാട്: ഗാര്‍ഡിയന്‍).

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ