2/25/2016

ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്

mangalam.com

ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്; വില 1,00,301 ഡോളര്‍!

mangalam malayalam online newspaperകെയ്‌റോ: ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്‌ദെല്‍ ഫത്താഹ് എല്‍-സിസിയെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ 'ഇബേ'യില്‍ വില്‍പ്പനയ്ക്കുവച്ചു. ഒരു ഈജിപ്ത് പൗരനാണ് തങ്ങളുടെ പ്രസിഡന്റിനെ വില്‍ക്കാനുണ്ടെന്ന് വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയത്. പരസ്യം പിന്നീട് നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ സംരക്ഷിക്കേണ്ടതിലെ ആവശ്യകത ചൂണ്ടിക്കാട്ടി അബ്‌ദെല്‍ ഫത്താഹ് നടത്തിയ പ്രസംഗത്തിനെതിരായ ജനങ്ങളുടെ വിമര്‍ശനമാണ് ഇബേയില്‍ പ്രതിഫലിച്ചത്. സമ്പത്ത് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതിന് ജനങ്ങളോട് സംഭാവന നല്‍കാനായിരുന്നു അബ്‌ദെല്‍ ഫത്താഹിന്റെ ആഹ്വാനം. കൂടാതെ നിരവധി വികസന പദ്ധതികളും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. 'തന്നെ വിറ്റാല്‍ ഇതൊക്കെ നടക്കുമെങ്കില്‍ താന്‍ അതിനും തയ്യാറാണ്' എന്നൊരു പ്രസ്താവനയും അദ്ദേഹം നടത്തിയിരുന്നു.
അബ്‌ദെല്‍ ഫത്താഹിന്റെ ഈ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടാണ് ഒരു ഈബേ ഉപയോക്താവ് പ്രസിഡന്റിനെ വില്‍ക്കാനുണ്ടെന്ന പരസ്യം വെബ്‌സൈറ്റില്‍ നല്‍കിയത്. 'ചിരിക്കുന്ന അബ്‌ദെല്‍ ഫത്താഹിന്റെ ചിത്രത്തിനൊപ്പം, ഈബേയില്‍ വില്‍പ്പനയ്ക്ക്, ഫീല്‍ഡ് മാര്‍ഷല്‍, സൈന്യത്തിലെ സേവന പശ്ചാത്തലവും ഫിലോസഫിയില്‍ ഡോക്ടറേറ്റും, നല്ല നിലവാരം, വില 1,00,301 ഡോളര്‍' എന്നും പരസ്യത്തിന്റെ വിശദീകരണമായി ഒപ്പം നല്‍കിയത്. പരസ്യം വൈറലായതോടെ നിരവധിപ്പേരാണ് പ്രസിഡന്റിനെ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. എന്നാല്‍ പരസ്യം പിന്നീട് നീക്കം ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1