2/17/2016

251 രൂപയുടെ 3ജി ഫോണ്‍ ഫ്രീഡം251 എങ്ങനെ ബുക്ക് ചെയ്യാം?

mangalam.com

251 രൂപയുടെ 3ജി ഫോണ്‍ ഫ്രീഡം251 എങ്ങനെ ബുക്ക് ചെയ്യാം?

mangalam malayalam online newspaperന്യൂഡല്‍ഹി: കുറച്ച് ദിവസമായി മാധ്യമങ്ങള്‍ ആഘോഷമാക്കിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍. നോയിഡ കേന്ദ്രമായ റിങിങ് ബെല്‍സ് എന്ന കമ്പനിയാണ് 251 രൂപയ്ക്ക് ഫ്രീഡം251 എന്ന പേരില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിക്കുന്നത്. എന്നാല്‍ ഇത് എങ്ങനെ ബുക്ക് ചെയ്ത് സ്വന്തമാക്കാമെന്ന് ഏവരെയും കുഴയ്ക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്.
ഈ മാസം 18-ാം തീയതി വ്യാഴാഴ്ച രാവിലെ ആറ് മണി മുതല്‍ മുതല്‍ 21-ാം തീയതി ഞായറാഴ്ച രാത്രി എട്ട് മണിവരെ ഫ്രീഡം251 ബുക്ക് ചെയ്യാം. ജൂണ്‍ 30ന് ഉള്ളില്‍ ഫോണിന്റെ വിതരണം പൂര്‍ത്തിയാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
കമ്പനിയുടെ വെബ്‌സൈറ്റായ http://www.freedom251.comല്‍ കയറിയാല്‍ ഹോം പേജില്‍ തന്നെ ബുക്കിംഗിനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. നാളെ രാവിലെ ആറ് മണിമുതല്‍ ബുക്കിംഗ് ആരംഭിക്കുന്ന വിവരം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1