localnews.manoramaonline.com
നമ്മുടെ ഇടുക്കി ജോസെപ്പിന്റെ ഈ ലോക റെക്കോര്‍ഡ് ഇനി വേഗത്തില്‍ ആരും തകര്‍ക്കില്ല
കൊച്ചി
∙ പ്രകൃതിജീവനത്തിന്റെ കയ്യൊപ്പുള്ള റെക്കോർഡ് പുഷ് അപ് പ്രകടനവുമായി
കെ.ജെ. ജോസഫ്. ഒരു മിനിറ്റിൽ ഏറ്റവുമധികം പുഷ് അപ് എന്ന ലോക റെക്കോർഡാണ്
എരുമേലി ചാത്തൻതറ സ്വദേശിയും മൂന്നാറിൽ ആയുർവേദ സെന്റർ മാനേജരുമായ ജോസഫ്
സ്വന്തം പേരിലാക്കിയത്.
ജോസഫ് ഒരു മിനിറ്റിൽ 82 പുഷ് അപ് എടുത്തപ്പോൾ മിനിറ്റിൽ 79 പുഷ് അപ് എന്ന അമേരിക്കക്കാരൻ റോൺ ഹൂപ്പറുടെ നിലവിലുള്ള റെക്കോർഡാണു പഴങ്കഥയായത്. മൂന്നു മാസത്തെ നടപടിക്രമങ്ങൾ പൂർത്തിയായാൽ ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കുമെന്ന് അധികൃതർ പറഞ്ഞു. പാലും മുട്ടയും മാംസവും ജിംനേഷ്യവുമില്ലാതെ കായികക്ഷമത നിലനിർത്താമെന്നു തെളിയിച്ച ജോസഫ് ശുദ്ധ വെജിറ്റേറിയനുമാണ്. സ്ഥിരം ഭക്ഷണം വേവിക്കാത്ത പച്ചക്കറിയും ചോറും ചപ്പാത്തിയും.എറണാകുളം ടൗൺഹാളിൽ കലക്ടർ എം.ജി. രാജമാണിക്യം, യുആർഎഫ് ഏഷ്യ റെക്കോർഡ്സ് ഇന്ത്യൻ ജൂറി മേധാവി ഡോ. സുനിൽ ജോസഫ് തുടങ്ങിയവരുടെ മുന്നിലായിരുന്നു പ്രകടനം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ