2/09/2016

തലവേദന സൃഷ്ടിച്ച നടിയുടെ വസ്ത്രം

manoramaonline.com

ഡോക്ടർമാർക്ക് തലവേദന സൃഷ്ടിച്ച നടിയുടെ വസ്ത്രം

by സ്വന്തം ലേഖകൻ
ഒരു സിനിമയ്ക്ക് ഇതിലും വലിയ പരസ്യം ഇനി ലഭിക്കാനില്ല. ഹോളിവുഡ് സുന്ദരി സൽമാ ഹെയ്ക്കിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് ലോകമൊട്ടാകെയുള്ള പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടിയത്. ‘ഡ്രങ്ക് പേരന്റ്സ് എന്ന സിനിമയുടെ സെറ്റില്‍ പരുക്കേറ്റ നടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ താരം അണിഞ്ഞിരുന്ന വസ്ത്രമാണ് സംഗതി വിവാദമാക്കി മാറ്റിയത്.
ശരീരഭാഗങ്ങള്‍ ഏറെക്കുറെ വ്യക്തമായി പുറത്തുകാണുന്ന തരത്തിലുളള സിനിമക്കായി തയാറാക്കിയ വസ്ത്രമായിരുന്നു പരിക്കേല്‍ക്കുമ്പോള്‍ സല്‍മ അണിഞ്ഞിരുന്നത്. അതേ വേഷത്തില്‍ ആയിരുന്നു അവരെ ആശുപത്രിയിലും എത്തിച്ചത്‌. ആശുപത്രിയിൽ ഡോക്ടമാർക്കൊപ്പം ഇതേ വസ്ത്രമണിഞ്ഞുള്ള ചിത്രം തന്നെ നടി പോസ്റ്റ് ചെയുകയും ചെയ്തു. ഇത് മൂലം പണികിട്ടിയത് പാവം ഡോക്‌ടര്‍മാര്‍ക്കാണ്.
ഡോക്‌ടര്‍മാര്‍ക്കിടയില്‍ നടി മാറിടം കൈകൊണ്ട്‌ മറച്ച നിലയില്‍ നില്‍ക്കുന്നതാണെന്നെ ചിത്രം കാണുമ്പോൾ തോന്നുകയൊള്ളൂ. എന്നാൽ യഥാർത്ഥത്തിൽ അതൊരു ടീ ഷർട്ട് ആണ്.
‘തലയ്‌ക്ക് ചെറിയ പരിക്കേറ്റ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയിലേക്ക്‌ എത്തിച്ച തന്റെ വേഷം ഒട്ടും മാന്യമായിരുന്നില്ല. അതേസമയം വേഷത്തെ ഓര്‍ത്ത്‌ താന്‍ ഒട്ടും വിഷമിക്കുന്നില്ല. സാരമായ പരിക്കൊന്നുമായിരുന്നില്ലെങ്കിലും തന്നെ സ്‌നേഹത്തോടെയും ശ്രദ്ധയോടെയും പരിചരിച്ച ഡോക്‌ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും നന്ദി. ഇങ്ങനെയാണ് നടി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1