mathrubhumi.com
തയ്യാറാക്കാം കുരുമുളകു തൈകള്‍
വീണാറാണി ആര്.
തിരുവാതിര
ഞാറ്റുവേലയാണ് കുരുമുളകു തൈകള്‍ നടാന്‍ ഏറ്റവും അനുയോജ്യമായ സമയം. നല്ല
വിലകൊടുത്ത് നഴ്‌സറികളില്‍നിന്ന് വാങ്ങുന്ന തൈകള്‍ പലപ്പോഴും
ദ്രുതവാട്ടരോഗത്തെക്കൂടി ക്ഷണിച്ചുവരുത്തും. അതുകൊണ്ടുതന്നെ നമ്മുടെ
പറമ്പിലെ നല്ല മാതൃസസ്യത്തില്‍നിന്ന് വള്ളി മുറിച്ചുനടുന്നതാണ് ഉത്തമം.
വിളവുതരുന്നതും നല്ല പുഷ്ടിയോടെ വളരുന്നതും തിരിപിടിത്തമുള്ളതുമായിരിക്കണം മാതൃസസ്യം. രോഗങ്ങളെ ചെറുത്തുനില്കാനുള്ള കഴിവും നീളംകൂടിയ തിരികളും കൂടുതല്‍ മണിപിടിത്തവും നിര്‍ബന്ധം. അഞ്ചുമുതല്‍ 12 വര്‍ഷംവരെ പ്രായമുള്ള വള്ളികളുടെ കൂട്ടത്തില്‍പ്പെട്ടതാണ് നല്ല അമ്മച്ചെടി.
തിരഞ്ഞെടുത്ത കൊടിയുടെ ചുവട്ടില്‍നിന്നുണ്ടാകുന്ന ചെന്തലകള്‍ മണ്ണില്‍തട്ടി വേരുവരാതിരിക്കുന്നതിന് ചുറ്റിക്കെട്ടിവെക്കണം. ഫിബ്രവരിമാര്‍ച്ച് മാസങ്ങളാണ് വള്ളികള്‍ മുറിച്ചെടുക്കാന്‍ ഏറ്റവും അനുയോജ്യം. ഇളം തലപ്പും കൂടുതല്‍ മൂത്ത കടഭാഗവും ഒഴിവാക്കി നടുവിലെ മൂന്നിലൊന്ന് ഭാഗം നടാനായി ഉപയോഗിക്കാം. ഇലഞെട്ട് തണ്ടില്‍ നില്‍ക്കത്തക്കവിധം ഇലകള്‍ മുറിച്ചുമാറ്റുന്നതാണ് പ്രവര്‍ത്തനത്തിലെ ഒന്നാം ഘട്ടം. വള്ളികള്‍ രണ്ടോ മൂന്നോ മുട്ടുകളുള്ള കഷ്ണങ്ങളാക്കാം. 250 ഗ്രാം സ്യൂഡോമോണസ് 750 മില്ലി ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ തണ്ടുകളുടെ ചുവടുഭാഗം 20 മിനിറ്റ് മുക്കിവെച്ച് തണ്ട് രോഗണുവിമുക്തമാക്കാം.
കുരുമുളകു വള്ളികള്‍ പെട്ടെന്ന് വേരുപിടിപ്പിക്കാന്‍ ഒരു നാടന്‍ രീതിയും നിലവിലുണ്ട്. 50 ഗ്രാം മുരിങ്ങയില 200 മില്ലി വെള്ളത്തില്‍ തലേദിവസം രാത്രി കുതിര്‍ത്തുവെക്കണം. അടുത്തദിവസം അരച്ചെടുത്തോ പിഴിഞ്ഞെടുത്തോ കിട്ടുന്ന മുരിങ്ങയില സത്തില്‍ അരമണിക്കൂര്‍ നേരം കുരുമുളകു വള്ളികള്‍ മുക്കിവെച്ച് നട്ടാല്‍ വേരുപിടിക്കുന്നതിനുള്ള സാധ്യതയും കൂടുന്നതായി കര്‍ഷകര്‍ പറയുന്നു.
രണ്ടുഭാഗം ഫലപുഷ്ടിയുള്ള മേല്‍മണ്ണ് ഒരു ഭാഗം പുഴമണല്‍, ഒരു ഭാഗം ഉണങ്ങിയ ചാണകപ്പൊടി എന്നിവ ചേര്‍ത്താല്‍ വള്ളി നടേണ്ട പോട്ടിങ് മിശ്രിതമായി. തയ്യാറാക്കിയ പോട്ടിങ് മിശ്രിതം തറയില്‍ 20 സെന്റീമീറ്റര്‍ കനത്തില്‍ നിരത്തിയശേഷം നന്നായി നനയ്ക്കുക. സുതാര്യമായ 150 ഗേജ് പോളിത്തീന്‍ ഷീറ്റുകൊണ്ട് ഒരു മാസത്തേക്ക് മൂടിയിടാം.
ഇങ്ങനെ സൂര്യതാപീകരണം ചെയ്ത പോട്ടിങ് മിശ്രിതത്തില്‍ ട്രൈക്കോഡര്‍മ കൂടി ചേര്‍ത്ത് സമ്പുഷ്ടീകരിച്ച് പോളിത്തീന്‍ കവറുകളില്‍ നിറയ്ക്കാം. ഒരുക്കിയെടുത്ത തണ്ടുകളുടെ ഒരു മുട്ട് മണ്ണിനടിയില്‍ വരത്തക്കവിധം നടേണ്ടതാണ്. പന്തല്‍ തയ്യാറാക്കി തണല്‍ നല്‍കാനും തുടര്‍ച്ചയായി നനയ്ക്കാനും ശ്രദ്ധിക്കണം. ജൂണ്‍ജൂലായ് മാസത്തില്‍ കാലവര്‍ഷം തുടങ്ങുന്നതോടെ വേരുപിടിപ്പിച്ച ഒന്നാന്തരം തൈകള്‍ നടാന്‍ തയ്യാറാകും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ