2/26/2016

കാര്‍ഡ് ഉപയോഗിച്ചുളള പണമിടപാടുകള്‍ക്ക് സര്‍ചാര്‍ജും സര്‍വ്വീസ് ചാര്‍ജും ഒഴിവാക്കുന്നു

janamtv.com

കാര്‍ഡ് ഉപയോഗിച്ചുളള പണമിടപാടുകള്‍ക്ക് സര്‍ചാര്‍ജും സര്‍വ്വീസ് ചാര്‍ജും ഒഴിവാക്കുന്നു

Posted BY Admin
swipe card 640
ന്യൂഡല്‍ഹി: ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പണം അടയ്ക്കുമ്പോള്‍ ഈടാക്കി വരുന്ന സര്‍ചാര്‍ജും സര്‍വ്വീസ് ചാര്‍ജും ഒഴിവാക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കാര്‍ഡ് ഇടപാടുകള്‍ക്കുള്ള കണ്‍വീനിയന്‍സ് ഫീയും ഒഴിവാക്കും. നേരിട്ടുളള പണമിടപാടുകള്‍ കുറയ്ക്കുകയും ജനങ്ങളെ ഡിജിറ്റല്‍ പേമെന്റിലേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ തീരുമാനം.
ഇന്നലെ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പേമെന്റുകള്‍ക്ക് നിലവില്‍ വിവിധ മന്ത്രാലയങ്ങള്‍ സേവന നികുതിയും സര്‍ചാര്‍ജുകളും ഈടാക്കി വരുന്നുണ്ട്. പുതിയ തീരുമാനം പ്രാബല്യത്തിലാകുന്നതോടെ ഇത് ഒഴിവാക്കപ്പെടും.
റെയില്‍വേ ടിക്കറ്റ് ബുക്കിംഗില്‍ ഉള്‍പ്പെടെ ഈ തീരുമാനം ജനങ്ങള്‍ക്ക് ഗുണകരമാകും. നിലവില്‍ ഡല്‍ഹി പോലുളള വന്‍ നഗരങ്ങളിലും കൊച്ചി പോലുള്ള രണ്ടാംനിര നഗരങ്ങളിലും മാത്രമാണ് ഇത്തരം ഡിജിറ്റല്‍ പേമെന്റ് രീതികള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.
എന്നാല്‍ മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപകമാക്കുക എന്ന ലക്ഷ്യവും മൊബൈല്‍ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1