manoramaonline.com
ചുവപ്പു കാർഡ് കാണിച്ച റഫറിയെ ഫുട്ബോൾ താരം വെടിവച്ചു കൊന്നു
by സ്വന്തം ലേഖകൻ
കൊർഡോബ∙
മൽസരത്തിനിടെ ചുവപ്പു കാർഡ് കാണിച്ച റഫറിയെ ഫുട്ബോൾ താരം വെടിവച്ചു
കൊന്നു. അർജന്റീനയിലെ കൊർഡോബയിലാണ് സംഭവം. മൽസരത്തിനിടെ ഫൗൾ ചെയ്ത
താരത്തിന് റഫറി ചുവപ്പു കാർഡ് കാണിച്ച് മാർച്ചിങ് ഓർഡർ നൽകിയിരുന്നു. ഇതിൽ
പ്രകോപിതനായ താരം റഫറിയെ കൊലപ്പെടുത്തുകയായിരുന്നു. മൈതാനത്തുണ്ടായിരുന്ന
മറ്റൊരു താരത്തിനും വെടിയേറ്റിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട
ഇയാൾ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
ചുവപ്പു കാർഡ് ലഭിച്ചതിനെ തുടർന്ന് കളത്തിന് പുറത്തുപോയ താരം തോക്കുമായി വന്ന് റഫറിക്ക് നേരെ മൂന്നു തവണ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 48 വയസുകാരനായ സെസാർ ഫ്ലോറസാണ് ഫുട്ബോൾ താരത്തിന്റെ വെടിയേറ്റ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. ശിരസിലും കഴുത്തിലും നെഞ്ചിലും വെടിയേറ്റ ഫ്ലോറസ് തൽക്ഷണം മരിച്ചു.
മൽസരത്തിനിടെയാണ് സംഭവം നടന്നതെന്നും പൊലീസ് വക്താവ് സ്ഥിരീകരിച്ചു. കൊലപാതകം നടത്തിയശേഷം മൈതാനത്തുനിന്ന് രക്ഷപ്പെട്ട പ്രതിയായ താരത്തിനുവേണ്ടി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ