manoramaonline.com
കൊറിയൻ മിസൈൽ അമേരിക്ക ഭയക്കും, കാരണമുണ്ട്!
by സ്വന്തം ലേഖകൻ
എതിർപ്പുകളെ
വകവയ്ക്കാതെ ദീർഘദൂര റോക്കറ്റ് വിക്ഷേപണം നടത്തിയ ഉത്തര കൊറിയയെ അമേരിക്ക
ഭയക്കുന്നു. 15,000 കിലോ മീറ്റർ പരിധിയുള്ള മിസൈലാണ് ഉത്തരകൊറിയ
പരീക്ഷിച്ചതെന്നാണ് അമേരിക്ക വാദിക്കുന്നത്. അതായത് അമേരിക്ക തകർക്കാൻ
ഉത്തരകൊറിയയുടെ മിസൈൽ മതിയെന്ന് ചുരുക്കം. ഉപഗ്രഹ വിക്ഷേപണമാണ്
നടത്തിയതെന്നും വിക്ഷേപണം വൻ വിജയമായെന്നുമാണ് ഉത്തര കൊറിയയുടെ വാദം.
എന്നാൽ ദക്ഷിണ കൊറിയ അടക്കമുള്ള രാജ്യങ്ങൾ അതു വിശ്വസിക്കുന്നില്ല.
മിസൈൽ പരീക്ഷണം ആണ് നടത്തിയതെന്നും ബഹിരാകാശത്തേക്കു മിസൈൽ കടക്കുന്നതായി കണ്ടെത്തിയെന്നും അമേരിക്ക പറഞ്ഞു. ബഹിരാകാശത്ത് വിക്ഷേപണം നടന്നതായി തെളിഞ്ഞിട്ടുണ്ടെന്നു ദക്ഷിണ കൊറിയയും അറിയിച്ചു. ഏതാനും ആഴ്ചകൾ മുമ്പ് ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയതിനെത്തുടർന്ന് ഐക്യരാഷ്ട്ര സംഘടന ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചുകൊണ്ടാണ് ഉത്തര കൊറിയയുടെ പരീക്ഷണം.
മുൻ ഏകാധിപതി കിം ജോങ് ഇല്ലിന്റെ സ്മരണയ്ക്കായാണ് ക്വാങ്‌മിയോങ്സോങ്–4 എന്ന ഉപഗ്രഹം വിക്ഷേപിച്ചതെന്നാണ് ഉത്തര കൊറിയ അറിയിച്ചത്. ഇപ്പോഴത്തെ ഏകാധിപതിയായ കിം ജോങ് യുൻ (33) ആണ് വിക്ഷേപണത്തിന് അനുമതി നൽകിയത്. ഉത്തര കൊറിയയുടെ ഭീഷണി നേരിടുന്നതിന് അമേരിക്കയുടെ സഹായത്തോടെ മിസൈൽ വിന്യസിക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നു ദക്ഷിണ കൊറിയ പറഞ്ഞു. എല്ലാ വർഷവും അമേരിക്കയുമായി ചേർന്നു സൈനിക പരിശീലനം നടത്താനും ദക്ഷിണ കൊറിയ ആലോചിക്കുന്നു. നിലവിൽ 28,500 അമേരിക്കൻ സൈനികർ ദക്ഷിണ കൊറിയയിലുണ്ട്.
അതേസമയം, യുഎസ് സഹായത്തോടെ ഉത്തര കൊറിയയുടെ ഭീഷണി നേരിടുമെന്ന ദക്ഷിണ കൊറിയയുടെ നിലപാടിനെ റഷ്യയും ചൈനയും എതിർക്കുന്നുണ്ട്. മിസൈൽ പരീക്ഷണത്തെ ഖേദകരം എന്നാണ് ചൈന വിശേഷിപ്പിച്ചത്. റോക്കറ്റ് വിക്ഷേപണത്തിന്റെ ഏതാനും ചിത്രങ്ങളും ദക്ഷിണ കൊറിയ പുറത്തുവിട്ടു. കിം ജോങ് യുന്നിനു ചുറ്റും നിൽക്കുന്ന സൈനിക മേധാവികൾ ആഹ്ലാദിക്കുന്നത് ഒരു ചിത്രത്തിൽ കാണാം. 2012ൽ ഉത്തര കൊറിയ ഉപഗ്രഹ വിക്ഷേപണം നടത്തിയെങ്കിലും അതു വിജയിച്ചിരുന്നില്ല.
അതേസമയം, അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ അഭ്യർഥന പ്രകാരം യുഎൻ സുരക്ഷാ സമിതി അടിയന്തര യോഗം ചേർന്നു. സുപ്രധാന നടപടികളെപ്പറ്റി ആലോചിക്കുമെന്നും സമിതി അറിയിച്ചു. പ്രകോപനപരമായ നടപടികളിൽനിന്നു പിന്തിരിയണമെന്നു യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ ഉത്തര കൊറിയയോട് ആവശ്യപ്പെട്ടു. യുഎൻ സംഭവത്തെ അപലപിച്ചു. ഓസ്ട്രേലിയയും ജപ്പാനും ഉത്തര കൊറിയയുടെ നിലപാടിനെ വിമർശിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ